ന്യൂനമർദ്ദം ;സംസ്ഥാനത്ത് ശക്‌തമായ മഴ തുടരും

sv

തിരുവനന്തപുരം : വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യതയെന്ന് വ്യക്‌തമാക്കി കേന്ദ്ര കാലാവസ്‌ഥാ നിരീക്ഷണ വകുപ്പ്. വെള്ളിയാഴ്‌ചയോടെ ന്യൂനമർദ്ദം രൂപപ്പെട്ടേക്കാമെന്നാണ് മുന്നറിയിപ്പ് നൽകിയത്. അതിനാൽ വരും ദിവസങ്ങളിൽ സംസ്‌ഥാനത്ത് ശക്‌തമായ മഴ തുടരാൻ സാധ്യത ഉള്ളതായും കാലാവസ്‌ഥാ കേന്ദ്രം വ്യക്‌തമാക്കി.

കനത്ത മഴ തുടരാൻ സാധ്യതയുള്ളതിനാൽ വിവിധ ജില്ലകളിൽ മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പാലക്കാട് എന്നീ ജില്ലകൾ ഒഴികെയുള്ള 11 ജില്ലകളിൽ നാളെ യെല്ലോ അലർട് പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ പാലക്കാട് ഒഴികെയുള്ള 13 ജില്ലകളിൽ വെള്ളിയാഴ്‌ച മഴ മുന്നറിയിപ്പ് നൽകുകയും ചെയ്‌തു.