ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​ൽ ന്യൂ​ന​മ​ർ​ദം: സംസ്ഥാനത്ത് ശ​ക്ത​മാ​യ മ​ഴ തു​ട​രു​മെ​ന്ന് കാ​ലാ​വ​സ്ഥാ വകുപ്പ്

fe
തി​രു​വ​ന​ന്ത​പു​രം: അ​ടു​ത്ത ര​ണ്ടു ദി​വ​സം കൂ​ടി കേ​ര​ള​ത്തി​ൽ ശ​ക്ത​മാ​യ മ​ഴ തു​ട​രു​മെ​ന്ന് കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രം. ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​ൽ ആ​ന്ധ്ര-​ഒ​ഡീ​ഷ തീ​ര​ത്തി​നു സ​മീ​പം രൂ​പം​കൊ​ണ്ട ന്യൂ​ന​മ​ർ​ദ​മാ​ണ് മ​ഴ ശ​ക്ത​മാ​ക്കു​ന്ന​ത്.

ന്യൂ​ന​മ​ർ​ദ​ത്തി​ന്‍റെ പ്ര​ഭാ​വ​ത്താ​ൽ ക​ഴി​ഞ്ഞ ര​ണ്ടു ദി​വ​സ​മാ​യി കേ​ര​ള​ത്തി​ൽ ശ​ക്ത​മാ​യ മ​ഴ തു​ട​രു​ക​യാ​ണ്. ന്യൂ​ന​മ​ർ​ദ​ത്തി​നു സ​മീ​പ​ത്താ​യി ക​ഴി​ഞ്ഞ ദി​വ​സം രൂ​പ​പ്പെ​ട്ട അ​ന്ത​രീ​ക്ഷ​ച്ചു​ഴി​യും കേ​ര​ള-​ക​ർ​ണാ​ട തീ​ര​ത്ത് രൂ​പ​പ്പെ​ട്ട ന്യൂ​ന​മ​ർ​ദ പാ​ത്തി​യും മ​ഴ കൂ​ടു​ത​ൽ ശ​ക്തി​പ്പെ​ടു​ത്തും. അ​ടു​ത്ത ര​ണ്ടു ദി​വ​സ​വും സം​സ്ഥാ​ന​ത്തു​ട​നീ​ളം ശ​ക്ത​മാ​യ മ​ഴ പെ​യ്യു​മെ​ന്നും കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രം വ്യ​ക്ത​മാ​ക്കി.

വ​ട​ക്ക​ൻ കേ​ര​ള​ത്തി​ലും മ​ധ്യ​കേ​ര​ള​ത്തി​ലും മ​ഴ അ​തി​ശ​ക്ത​മാ​യി തു​ട​രു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ൽ കോ​ട്ട​യം, എ​റ​ണാ​കു​ളം, ഇ​ടു​ക്കി, തൃ​ശൂ​ർ, പാ​ല​ക്കാ​ട്, മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, വ​യ​നാ​ട്, ക​ണ്ണൂ​ർ ജി​ല്ല​ക​ളി​ൽ ഞാ​യ​റാ​ഴ്ച ഓ​റ​ഞ്ച് അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചു.