നവകേരള സദസിനുള്ള ആഢംബര ബസിന്റെ നിര്‍മാണം പൂര്‍ത്തിയായി

google news
ss
 chungath new advt

കൊ​ച്ചി: നവകേരള സദസിനുള്ള ആഢംബര ബസിന്റെ നിര്‍മാണം ബെംഗളൂരുവില്‍ പൂര്‍ത്തിയായി. ലാല്‍ബാഗിലെ എസ്എം കണ്ണപ്പ ഓട്ടോമൊബൈല്‍സില്‍ ബസ് എത്തിച്ചു. ഉടന്‍ ബസ് കേരളത്തിലേക്ക് പുറപ്പെടും.


 
മാണ്ഡ്യയിലെ ഫാക്ടറിയിലാണ് ആഢംബര ബസ് നിര്‍മ്മിച്ചത്. ബസ് നിര്‍മ്മിക്കാന്‍ ഒരു കോടി രൂപ ചെലവിട്ടിരുന്നു. ഈ മാസം 18 മുതല്‍ ഡിസംബര്‍ 24 വരെയാണ് നവകേരള സദസ് സംഘടിപ്പിക്കുന്നത്.

ശനിയാഴ്ച ഉച്ചതിരിഞ്ഞ് 3.30 ന് മഞ്ചേശ്വരം പൈവെളിഗെ സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് സംസ്ഥാനതല ഉദ്ഘാടനം. 140 നിയോജകമണ്ഡലങ്ങളിലും നവ കേരള സദസ് സംഘടിപ്പിക്കും. വിവാദങ്ങള്‍ക്കിടെ നടത്തുന്ന നവകേരള സദസിന്റെ ഭാഗമായി മുഖ്യമന്ത്രിയും മുഴുവന്‍ മന്ത്രിമാരും സംസ്ഥാനം മുഴുവന്‍ സഞ്ചരിക്കും.
 
ന​വ​കേ​ര​ള സ​ദ​സ് ജ​ന​ങ്ങ​ളു​ടെ പ​രി​പാ​ടി​യാ​ണെ​ന്ന് മ​ന്ത്രി പി. ​രാ​ജീ​വ് പറഞ്ഞു. ഇ​ത് ജ​ന​ങ്ങ​ള്‍​ക്കാ​യി സം​ഘ​ടി​പ്പി​ക്കു​ക മാ​ത്ര​മാ​ണ് സ​ര്‍​ക്കാ​ര്‍ ചെ​യ്യു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

സം​സ്ഥാ​ന​ത്തെ എ​ല്ലാ മ​ണ്ഡ​ല​ങ്ങ​ളി​ലും ന​ട​ത്തു​ന്ന ന​വ കേ​ര​ള സ​ദ​സ് പു​തി​യ സം​ഭ​വ​മാ​ണ്. ജ​ന​ങ്ങ​ളി​ലേ​ക്ക് ഇ​റ​ങ്ങി​ച്ചെ​ന്ന് പ്ര​വ​ര്‍​ത്തി​ക്കാ​നാ​ണ് സ​ര്‍​ക്കാ​ര്‍ ശ്ര​മി​ക്കു​ന്ന​ത്. ജ​ന​ങ്ങ​ള്‍​ക്ക് അ​നു​കൂ​ല​മാ​യ നി​ര​വ​ധി വി​ക​സ​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളാ​ണ് ക​ഴി​ഞ്ഞ​കാ​ല​ങ്ങ​ളി​ല്‍ സം​സ്ഥാ​ന​ത്ത് ന​ട​പ്പി​ലാ​ക്കി​യി​ട്ടു​ള്ള​ത്.

വി​വി​ധ മേ​ഖ​ല​ക​ളി​ല്‍ ഡി​ജി​റ്റ​ല്‍ മി​ക​വ് കൈ​വ​രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​പ്പി​ലാ​ക്കി​യ ഡി​ജി​റ്റ​ല്‍ യൂ​ണി​വേ​ഴ്‌​സി​റ്റി, സ​യ​ന്‍​സ് പാ​ര്‍​ക്കു​ക​ള്‍, ഇ​ന്‍​ഡ​സ്ട്രി​യ​ല്‍ പാ​ര്‍​ക്ക്, കെ ​ഫോ​ണ്‍, ഡി​ജി​റ്റ​ല്‍ ഹൈ​വേ, വ്യ​വ​സാ​യ മേ​ഖ​ല​യു​ടെ വ​ള​ര്‍​ച്ച​ക്ക് ആ​വ​ശ്യ​മാ​യ വി​വി​ധ പ​ദ്ധ​തി​ക​ള്‍ തു​ട​ങ്ങി മി​ക​ച്ച രീ​തി​യി​ലു​ള്ള പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളാ​ണ് സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ കേ​ര​ള​ത്തി​ല്‍ ന​ട​പ്പി​ലാ​ക്കി വ​രു​ന്ന​തെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

  

   

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു