എം. ​ശി​വ​ശ​ങ്ക​റി​ന്‍റെ സ​സ്പെ​ൻ​ഷ​ൻ കാ​ലാ​വ​ധി നീ​ട്ടി

wa

തിരുവനന്തപുരം∙ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എം.ശിവശങ്കറിന്‍റെ സസ്പെൻഷൻ കാലാവധി നീട്ടി. ക്രിമിനൽ കേസിൽ പ്രതിയായ സാഹചര്യം ചൂണ്ടിക്കാട്ടിയാണ് സസ്പെൻഷൻ കാലാവധി നീട്ടിയത്. ഈ ​മാ​സം 16ന് ​ശി​വ​ശ​ങ്ക​റി​ന്‍റെ സ​സ്‌​പെ​ന്‍​ഷ​ന്‍ കാ​ലാ​വ​ധി അ​വ​സാ​നി​ക്കാ​നി​രി​ക്കെ​യാ​ണ് ഇ​ത് നീ​ട്ടി​യ​ത്.

ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സമിതി ശിവശങ്കർ ചട്ടം ലംഘിച്ചുവെന്ന് കണ്ടെത്തിയതോടെ കഴിഞ്ഞ ജൂലൈ 16നാണ് എം ശിവശങ്കർ സസ്പെൻഷനിലായത്. കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയതോടെ ഓക്ടോബർ 28-നാണ് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് തിരുവനന്തപുരത്തെ സ്വകാര്യ ആയു‍ർവേദ ആശുപത്രിയിൽ നിന്ന് ശിവശങ്കറിനെ അറസ്റ്റ് ചെയ്യുന്നത്. ഗൂഢാലോചനക്കുറ്റമാണ് ശിവശങ്കറിനെതിരെ കസ്റ്റംസും എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റും ചുമത്തിയത്.