ജമ്മു കാശ്മീർ ഭികരാക്രമണത്തിൽ വീരമൃത്യു വരിച്ച എം. ശ്രീജിത്തിന്റെ മൃതദേഹം സംസ്‌കരിച്ചു

sS

പാലക്കാട്: ജമ്മു കാശ്മീര്‍ നിയന്ത്രണരേഖയില്‍ പാക് തുഴഞ്ഞുകയറ്റം തടയുന്നതിനിടെ വീരമൃത്യു വഹിച്ച സുബേദാര്‍ എം. ശ്രീജിത്തിന്റെ ഭൗതികശരീരം സംസ്‌കരിച്ചു.പൂർണ ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്‌കാര ചടങ്ങുകൾ നടന്നത്.

രാവിലെ ഏഴ് മണിക്ക് കോഴിക്കോട് കൊയിലാണ്ടിയിലെ വീട്ടുവളപ്പിലാണ് സംസ്‌കാര ചടങ്ങുകൾ നടന്നത്. ഇന്ന് പുലർച്ചെ ഒന്നരയോടെയാണ് മൃതദേഹം വീട്ടിലെത്തിച്ചത്. ജില്ലാ കളക്ടർ ഉൾപ്പെടെയെത്തിയാണ് മൃതദേഹം ഏറ്റുവാങ്ങിയത്. മന്ത്രി എ.കെ ശശീന്ദ്രൻ സംസ്‌കാര ചടങ്ങിൽ പങ്കെടുക്കാൻ എത്തിയിരുന്നു