'അ​ട്ട​പ്പാ​ടി മ​ധു കൊ​ല്ല​പ്പെ​ട്ട​ത് ആ​ൾ​ക്കൂ​ട്ട മ​ർ​ദ്ദ​ന​ത്തി​ൽ,മനുഷ്യത്വരഹിതമായ ആക്രമണം'; മജിസ്റ്റീരിയൽ റിപ്പോർട്ട്

attapadi madhu case

പാ​ല​ക്കാ​ട്: അ​ട്ട​പ്പാ​ടി മ​ധു കൊ​ല്ല​പ്പെ​ട്ട​ത് ആ​ൾ​ക്കൂ​ട്ട മ​ർ​ദ്ദ​നം മൂ​ല​മെ​ന്ന് മ​ജി​സ്റ്റീ​രി​യ​ൽ റി​പ്പോ​ർ​ട്ട്. ഒ​റ്റ​പ്പാ​ലം സ​ബ് ക​ള​ക്ട​റു​ടെ​താ​ണ് മ​ജി​സ്റ്റീ​രി​യ​ൽ റി​പ്പോ​ർ​ട്ട്. മ​ധു​വി​ന്‍റെ മ​ര​ണ​ത്തി​നു മ​റ്റ് കാ​ര​ണ​ങ്ങ​ളി​ല്ലെ​ന്നും റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു.
 
മധുവിന്‍റേത് കസ്റ്റഡി മരണമാണോ എന്ന് കണ്ടെത്താനാണ് സബ് കളക്ടറുടെ നേതൃത്വത്തിൽ മജിസ്റ്റീരിയൽ അന്വേഷണം നടത്തിയത്. മധുവിനെ മുക്കാലിയിൽ നിന്ന് കസ്റ്റഡിയിലെടുത്ത പൊലീസ് ഉദ്യോഗസ്ഥരുടെയും മറ്റ് സാക്ഷികളുടെയും മൊഴിയെടുത്തു. 

മധുവിന് നേരെ ആൾക്കൂട്ടം മനുഷ്യത്വരഹിതമായ ആക്രമണമാണ് നടത്തിയതെന്നാണ് 4 പേജുള്ള റിപ്പോർട്ടിൽ പറയുന്നത്.