വിദ്യാര്‍ത്ഥി സംഘര്‍ഷത്തെതുടർന്ന് മഹാരാജാസ് കോളജും ഹോസ്റ്റലും അടച്ചു

maharajas college ernakulam

കൊച്ചി: ഇ​ടു​ക്കി പൈ​നാ​വ് എ​ൻ​ജി​നീ​യ​റി​ങ് കോ​ള​ജ് വി​ദ്യാ​ർ​ഥിയും എസ്എഫ്ഐ പ്രവർത്തകനുമായ ധീ​ര​ജ് കൊ​ല്ല​പ്പെ​ട്ട​തി​നു​പി​ന്നാ​ലെ സംസ്ഥാനത്ത് ഉടലെടുത്ത സംഘർഷങ്ങൾ തുടരുന്നു. വിദ്യാര്‍ത്ഥി സംഘര്‍ഷത്തിൻ്റെ പശ്ചാത്തലത്തിൽ എറണാകുളം മഹാരാജാസ് കോളജും ഹോസ്റ്റലും അടച്ചു. രണ്ടാഴ്ചത്തേക്കാണ് അടച്ചത്. 

പരാതികളെക്കുറിച്ച് അന്വേഷിക്കാന്‍ സമിതി രൂപീകരിക്കാനും ഇന്നുചേര്‍ന്ന കോളജ് കൗണ്‍സില്‍ യോഗം തീരുമാനിച്ചു. എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ ധീരജ് കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് മഹാരാജാസ് കോളജ് ക്യാംപസില്‍ എസ്എഫ്‌ഐ-കെ എസ് യു സംഘര്‍ഷം നിലനിന്നിരുന്നു.

 സംഘര്‍ഷത്തില്‍ എട്ടു കെ എസ് യു പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. ഇവരെ ജനറല്‍ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരു വിദ്യാര്‍ത്ഥിയുടെ തലയ്ക്ക് സാരമായ പരിക്കേറ്റിട്ടുണ്ട്. സംഘര്‍ഷസാധ്യത കണക്കിലെടുത്ത് മഹാരാജാസ് കോളജിലും സമീപത്തെ ലോ കോളജിലും പോലീസ് കാവല്‍ ഏര്‍പ്പെടുത്തിയിരിക്കുകയാണ്.