ലാബുകളില്‍ ആയുധ നിര്‍മ്മാണം; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം
Sat, 14 Jan 2023

കോഴിക്കോട്: കേരളത്തിലെ സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള ടെക്നിക്കല്‍ വിദ്യാലയങ്ങളിലെ ലാബ് കേന്ദ്രീകരിച്ച് ആയുധ നിര്‍മ്മാണം നടക്കുന്നതായി എഡിജിപിയുടെ റിപ്പോര്‍ട്ട്. ഇതേ തുടര്‍ന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്കി.
ലാബ് പ്രവര്‍ത്തനങ്ങളില്‍ കര്‍ശന നിരീക്ഷണം വേണമെന്ന് സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടര്‍ ഉത്തരവിറക്കി. സ്ഥാപന മേധാവികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായും എവിടെയാണ് ആയുധനിര്‍മ്മാണം നടന്നതെന്നറിയില്ലെന്നും ഉത്തരവ് സര്‍ക്കാര്‍ നിര്‍ദ്ദേശം മാനിച്ചെന്നും ഡയറക്ടര്‍ അറിയിച്ചു.