ജോലി സമയത്ത് മലയാളം സംസാരിക്കരുതെന്ന് നിർദേശം; വിമർശിച്ച് രാഹുൽ ഗാന്ധി

rahul

ന്യൂഡൽഹി: ജോലി സമയത്ത് മലയാളം സംസാരിക്കരുതെന്ന് നിർദേശിക്കുന്ന ഡൽഹി ജിബി പന്ത് ആശുപത്രി പുറത്തിറക്കിയ സർക്കുലറിനെതിരെ പ്രതിഷേധം ശക്തം. സർക്കുലറിനെ വിമർശിച്ച് രാഹുൽ ഗാന്ധിയും രംഗത്ത് എത്തി. മലയാളം ഒരു ഇന്ത്യൻ ഭാഷയാണ്.

ഭാഷ വിവേചനം അവസാനിപ്പിക്കണമെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. കഴിഞ്ഞ ദിവസമാണ് ജോലി സമയത്ത് ഇംഗ്ലീഷ്,ഹിന്ദി ഭാഷകൾ മാത്രം ഉപയോഗിച്ച് ആശയവിനിമയം നടത്തണമെന്ന് ഡൽഹി ജിബി പന്ത് ആശുപത്രി ഉത്തരവിറക്കിയത്.

 മലയാളം സംസാരിക്കുന്നവർക്ക് എതിരെ പരാതി ലഭിച്ചിട്ടുണ്ടെന്നും അതിനാൽ നടപടിയുണ്ടാകുമെന്നും സർക്കുലറിൽ പറയുന്നു. സർക്കുലർ  പുറത്ത് വന്നതോടെ പ്രതിഷേധവുമായി ഡൽഹിയിലെ മലയാളി നഴ്സുമാർ രംഗത്ത് എത്തി. സാങ്കേതികത്വം പാലിക്കാതെയാണ് സർക്കുലറെന്ന്  നഴ്സുമാർ ആരോപിച്ചു.