
തിരുവനന്തപുരം: മലയാളി മാധ്യമപ്രവര്‍ത്തക ഹൈദരാബാദില്‍ വാഹനപകടത്തില്‍ മരിച്ചു. തൃശൂര്‍ ഇരിങ്ങാലക്കുട പിടിയൂര്‍ സ്വദേശി നിവേദിത സൂരജ് (26) ആണ് മരിച്ചത്. ഹൈദരാബാദില്‍ ഇ.ടി.വി ഭാരത് ചാനലില്‍ ജോലി ചെയ്തുവരികയായിരുന്നു. റിപ്പോര്‍ട്ടര്‍ ടി വി തൃശൂര്‍ റിപ്പോര്‍ട്ടറായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
രാവിലെ ജോലിക്കു പോകുമ്പോൾ റോഡ് മുറിച്ചു കടക്കുന്നതിനിടെ കാർ ഇടിക്കുകയായിരുന്നു. അപകടം നടന്ന ഉടനെ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.
സംസ്കാരം നാളെ രാവിലെ 9 ന് പടിയൂരിലെ വീട്ടുവളപ്പിൽ നടക്കും. നിവേദിതയുടെ മരണത്തിൽ പത്രപ്രവർത്തക യൂണിയൻ അനുശോചിച്ചു.