മലയാളി യുവാവിനെ മഹാരാഷ്ട്രയില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി; അന്വേഷണം

kollam died

ഇടുക്കി: മഹാരാഷ്ട്രയില്‍ മലയാളി യുവാവിനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ഇടുക്കി പാറത്തോട് ശാന്തി ഇല്ലം രത്തിന പാണ്ഡ്യന്റെ മകന്‍ വസന്ത്(32) ആണ് മരിച്ചത്.

ഫെബ്രുവരി 27നാണ് വസന്ത് മുംബൈയിലേക്ക് പോയത്. മാര്‍ച്ച് 10ന് നാട്ടില്‍ തിരിച്ചെത്തുമെന്ന് യുവാവ് അറിയിച്ചിരുന്നു. എന്നാല്‍ എത്തിയില്ല. തന്നെ ആരോ പിന്തുടരുന്നുണ്ടെന്ന് വീട്ടുകാരെ വിളിച്ചറിയച്ചതിനെത്തുടര്‍ന്ന് വസന്തിന്റെ കുടുംബം വെള്ളത്തൂവല്‍ പൊലീസില്‍ വിവരം അറിയിച്ചിരുന്നു.

തുടര്‍ന്ന് യുവാവിന്റെ മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് ഗോവയില്‍ ഉണ്ടെന്ന് മനസ്സിലായത്. ഇതിനിടെയാണ് ഇന്നലെ മഹാരാഷ്ട്രയിലെ സിന്ധുബര്‍ഗ് ജില്ലയില്‍ വസന്തിനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. മഹാരാഷ്ട്ര കൂടല്‍ പൊലീസാണ് മരണവിവരം കുടുംബത്തെ അറിയിച്ചത്. സംഭവത്തില്‍ മഹാരാഷ്ട്ര പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.