×

നാലാം ക്ലാസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതിക്ക് 111 വർഷം ശിക്ഷ വിധിച്ചു കോടതി

google news
Db
നാദാപുരം:നാലാം ക്ലാസുകാരിയായ പെൺകുട്ടിയെ ബലാത്സംഗം ചെയ്ത കേസിൽ പ്രതിക്ക് 111 വർഷം കഠിന തടവും 2.10 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. മരുതോങ്കര അടുക്കത്ത് സ്വദേശി വെട്ടോറോമ്മൽ അബ്ദുൾ നാസർ (62) നെ യാണ് നാദാപുരം അതിവേഗ പോക്സോ കോടതി ജഡ്ജി എം.ശുഹൈബ് ശിക്ഷിച്ചത്.
  
2022 ഡിസംബറിലാണ് കേസിനാസ്പദമായ സംഭവം. നാലാം ക്ലാസുകാരിയായ പെൺകുട്ടിയെ ബലമായി കൊണ്ട് പോയി പീഡനത്തിനിരയാക്കുകയായിരുന്നു. മരുതോങ്കര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ന് ലഭിച്ച രഹസ്യ വിവരത്തിൻ്റ അടിസ്ഥാനത്തിൽ ഐ.സി.ഡി.എസ് സൂപ്പർവൈസറുടെ അന്യേഷണത്തിലാണ് പീഡന വിവരം പുറത്തറിയുന്നത്.
   
   
കേസിൽ 19 സാക്ഷികളെയും 27 രേഖകളും ഹാജരാക്കി. വിചാരണക്കിടെ അതിജീവിതയുടെ ബന്ധു കേസിൽ കൂറുമാറി പ്രതിക്ക് അനുകൂലമായി മൊഴി കൊടുക്കുകയുണ്ടായി. സാഹചര്യ തെളിവുകളുടെയും ഡിഎൻഎ പരിശോധന ഉൾപെടെയുള്ള ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് പ്രതി കുറ്റകാരനെന്ന് തെളിയിച്ചത്.
   
കേസ് ഒത്തുതീർപ്പിനായി വീണ്ടും സാക്ഷി വിസ്താരം നടത്താൻ പ്രതി ഭാഗം അപേക്ഷ നൽകിയെങ്കിലും കോടതി അനുവദിച്ചില്ല. ഹൈക്കോടതി അനുമതിയോടെ വീണ്ടും സാക്ഷികളെ വിസ്തരിച്ചിരുന്നു. തൊട്ടിൽ പാലം പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ സി.ഐ. എം.ടി. ജേക്കബാണ് കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി അഡ്വ. മനോജ് അരൂർ ഹാജരായി.