അട്ടപ്പാടിയിൽ വാട്ടർ അതോറിറ്റിയുടെ പൈപ്പിടുന്നതിനിടെ അപകടം; യുവാവ് മണ്ണിനടിയിൽപ്പെട്ട് മരിച്ചു

അട്ടപ്പാടിയിൽ വാട്ടർ അതോറിറ്റിയുടെ പൈപ്പിടുന്നതിനിടെ അപകടം; യുവാവ് മണ്ണിനടിയിൽപ്പെട്ട് മരിച്ചു
 

പാലക്കാട്: അട്ടപ്പാടി താവളത്ത് മണ്ണിനടിയിൽപ്പെട്ട് യുവാവ് മരിച്ചു. പുതുശ്ശേരി പാറക്കളം സ്വദേശി സന്ദീപാണ് (34) മരിച്ചത്. വൈകുന്നേരം വാട്ടർ അതോറിറ്റിയുടെ പൈപ്പ് ഇടുന്നതിനിടെയായിരുന്നു അപകടം. 

അരമണിക്കൂറിനുള്ളിൽ സന്ദീപിനെ പുറത്തെടുത്തെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മണ്ണിനടിയിൽ പെട്ട് ശ്വാസംമുട്ടിയതാണ് മരണകാരണമെന്ന് ഡോക്ടർമാർ അറിയിച്ചു.

ജെ.സി.ബി ക്ലീനറായ സന്ദീപ് കുഴിയിലേക്ക് വീഴുകയും പിന്നീട് മണ്ണ് വീണതുമാണ് അപകടത്തിന് ഇടയാക്കിയത്. ഉടനെ നാട്ടുകാരും തൊഴിലാളികളും ചേർന്ന് സന്ദീപിനെ പുറത്തെടുത്ത് ആശുപത്രിയിലെത്തിക്കുകയായിരുന്നു. മണ്ണിൽ നിന്ന് പുറത്തെടുത്ത സമയം സന്ദീപ് അവശനിലയിലായിരുന്നു. ആശുപത്രിയിലെത്തിച്ച് വിദഗ്ദ ചികിത്സ നൽകിക്കൊണ്ടിരിക്കെയാണ് മരണം സംഭവിച്ചത്.