മണിപ്പൂർ കലാപം: 8 വിദ്യാർത്ഥികൾ കൂടി തിരിച്ചെത്തി

google news
വിമാന സര്‍വീസുകള്‍ക്ക് വിലക്കേര്‍പ്പെടുത്തി ഹോങ്കോങ്
 

ഇംഫാല്‍: മണിപ്പൂരിലെ സംഘര്‍ഷ സാഹചര്യത്തില്‍ ഇംഫാലിലെ നാഷണല്‍ സ്‌പോര്‍ട്‌സ് യൂണിവേഴ്‌സിറ്റിയിലെ എട്ട് വിദ്യാര്‍ത്ഥികളെ കൂടി നോര്‍ക്ക റൂട്ട്‌സ് ഇടപെടലില്‍ നാട്ടില്‍ തിരിച്ചെത്തിച്ചു.

രാവിലെ 8.05-ഓടെ വിമാനത്താവളത്തില്‍ എത്തിയ ഇവരെ നോര്‍ക്ക എറണാകുളം സെന്റര്‍ അധികൃതര്‍ സ്വീകരിച്ച് വീടുകളിലേയ്ക്ക് യാത്രയാക്കി. മണിപ്പൂരില്‍ നിന്നുളള വിമാനടിക്കറ്റുള്‍പ്പെടെയുളള ചെലവുകള്‍ നോര്‍ക്ക റൂട്ട്‌സ് വഹിച്ചു.

നോര്‍ക്ക റൂട്ട്‌സിന്റെ ഹെഡ്ഡോഫീസിനു പുറമേ നോര്‍ക്ക എന്‍.ആര്‍.കെ ഡവലപ്‌മെന്റ് ഓഫീസുകളായ ഡല്‍ഹി, മുംബൈ, ബംഗളൂരു, ചെന്നൈ ഓഫീസുകളും കേരളത്തിലെ എറണാകുളം, കോഴിക്കോട്, കണ്ണൂര്‍ ഓഫീസുകളും മണിപ്പൂരില്‍ നിന്നും കേരളീയരെ തിരിച്ചെത്തിക്കുന്നതിന് നേതൃത്വം നല്‍കി.

Tags