മഞ്ചേശ്വരത്തെ സ്ഥാനാർഥിത്വം പിൻവലിക്കാൻ പണം നൽകിയ കേസ്; കൂടുതൽ പേരെ പ്രതിചേർത്തേക്കും

surendran

തിരുവനന്തപുരം: മഞ്ചേശ്വരത്തെ സ്ഥാനാർഥിത്വം പിൻവലിക്കാൻ പണം നൽകിയ കേസിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രനെതിരെ കേസ് എടുത്തിരുന്നു. ഇപ്പോൾ കേസിൽ കൂടുതൽ പേരെ പ്രതിചേർക്കാൻ ഒരുങ്ങുകയാണ് പോലീസ്.

ബിജെപി പ്രാദേശിക നേതാക്കളായ സുരേഷ് നായിക്,അശോക് ഷെട്ടി എന്നിവരെ സുന്ദരയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പ്രതിചേർത്തേക്കും. ഇടത് സ്ഥാനാർഥി വി.വി രമേശിന്റെ പരാതിയിലും ഇവരുടെ പേരുകൾ പറയുന്നുണ്ട്

കേസിൽ കൂടുതൽ പേരെ പ്രതിചേർക്കുന്നതിന് ഒപ്പം ഗുരുതര വകുപ്പുകൾ ചുമത്താനും സാധ്യത. നിലവിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന എഫ്ഐആറിൽ കെ.സുരേന്ദ്രൻ മാത്രമാണ് പ്രതിപട്ടികയിൽ ഉള്ളത്.കേസിൽ തുടർ അന്വേഷണത്തിന്റെ ഭാഗമായി കെ.സുന്ദരയുടെ മൊഴി വീണ്ടും രേഖപെടുത്തും.