മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസ്; കെ സുരേന്ദ്രൻ നാളെ ചോദ്യം ചെയ്യലിന് ഹാജരാകും

f

കാസർകോഡ്: മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ നാളെ ചോദ്യം ചെയ്യലിന് ഹാജരാകും.  കാസർകോട് ജില്ലാ ക്രൈംബ്രാഞ്ച് ഓഫീസിൽ രാവിലെ പത്തിനാണ് ഹാജരാകുക.  

മഞ്ചേശ്വരത്തെ സ്ഥാനാർഥിത്വം പിൻവലിക്കാൻ ബിഎസ്പി സ്ഥാനാർഥിയായിരുന്ന കെ സുന്ദരയ്ക്ക് കോഴ നൽകിയെന്നും ഭീഷണിപ്പെടുത്തിയെന്നുമുള്ള പരാതിയിലാണ് കേസ്.പ്രതിചേർത്ത് മൂന്നുമാസങ്ങൾക്കുശേഷമാണ് കെ.സുരേന്ദ്രനെ ചോദ്യംചെയ്യാൻ ജില്ലാ ക്രൈംബ്രാഞ്ച് തീരുമാനിക്കുന്നത്. തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ കൈക്കൂലി നൽകിയതിന്  ഐ പി സി 171 ബി, ഇ 
 വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്.