മണ്ണാർക്കാട് യുവാവ് വെടിയേറ്റ് മരിച്ചു; സുഹൃത്ത് ആത്മഹത്യക്ക് ശ്രമിച്ചു

mannarkkad shot dead

പാലക്കാട്: മണ്ണാർക്കാട് തിരുവിഴാംകുന്ന് അമ്പലപ്പാറയില്‍ യുവാവ് വെടിയേറ്റ് മരിച്ചു. ഇരട്ടവാരി പറമ്പൻ മുഹമ്മദാലിയുടെ മകൻ സജീർ എന്ന പക്രു (24) വാണ് മരിച്ചത്.ഇന്നലെ രാത്രി 10 മണിയോടെയാണ് സംഭവം പുറത്തറിയുന്നത്. 

അമ്പലപ്പാറ ക്ഷേത്രത്തിന് സമീപം പുഴക്ക് അക്കരെയുള്ള തോട്ടത്തിലെ ഷെഡിലാണ് പക്രുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇയാളെ വെടിവെച്ചതായി സംശയിക്കുന്ന സുഹൃത്ത് മഹേഷ് ആത്മഹത്യക്ക് ശ്രമിച്ചു. രാത്രിയിലെ അപകട വിവരം പ്രതിയെന്ന് സംശയിക്കുന്ന സുഹൃത്ത് തന്നെയാണ് പുറത്തറിയിച്ചത്. 

പൊലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു. കൂടുതല്‍ വിവരങ്ങള്‍ അന്വേഷിക്കുകയാണെന്ന് പൊലീസ് പറഞ്ഞു.