ഫ്ലാറ്റിൽ യുവതിയെ പൂട്ടിയിട്ട് പീഡിപ്പിച്ച കേസിലെ പ്രതി മാർട്ടിൻ ജോസഫിനെ ഇന്ന് കോടതിയിൽ ഹാജരാക്കും

martin

കൊച്ചി: കൊച്ചിയിലെ ഫ്ലാറ്റിൽ യുവതിയെ പൂട്ടിയിട്ട് പീഡിപ്പിച്ച കേസിലെ പ്രതി മാർട്ടിൻ ജോസഫിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. ഒളിവിലായിരുന്ന പ്രതിയെ ഇന്നലെ രാത്രിയാണ് തൃശൂർ അയ്യങ്കുന്നിലെ ഒളിത്താവളത്തിൽ നിന്നും കണ്ടെത്തിയത്.

രാത്രിയോടെ  കൊച്ചിയിലെത്തിച്ച് പ്രതിയെ അന്വേഷണ സംഘം ചോദ്യം ചെയ്ത വരുകയാണ്. കൊച്ചിയിലെ മറ്റൊരു യുവതി കൂടി മാർട്ടിനെതിരെ പരാതി നൽകിയിട്ടുണ്ട്. കണ്ണൂർ സ്വദേശിനിയായ യുവതിയാണ് ഫ്ലാറ്റിൽ 22 ദിവസം പൂട്ടിയിട്ട ക്രൂരമായി പീഡിപ്പിച്ചെന്ന് കാണിച്ച് പരാതി നൽകിയത്.

മാർട്ടിന്റെ മുൻ‌കൂർ ജാമ്യ ഹർജി ഹൈക്കോടതി പരിഗണനയിലാണ്. എറണാകുളത്ത് ജോലി ചെയ്യുമ്പോഴാണ് യുവതിയും പ്രതിയും തമ്മിൽ പരിചയത്തിലാകുന്നത്. കഴിഞ്ഞ വർഷം ലോക്ക്ഡൗൺ സമയത്ത് യുവതി കൊച്ചിയിൽ കുടുങ്ങുകയും മാർട്ടിന്റെ ഫ്ലാറ്റിൽ താമസിക്കാൻ തുടങ്ങുകയുമായിരുന്നു.