തൃശൂര്‍: പ്രശസ്തമായ മാറുമറയ്ക്കല്‍ സമരനായിക ദേവകി നമ്പീശന്‍ അന്തരിച്ചു. 89 വയസ്സായിരുന്നു. തൃശൂര്‍ പൂത്തോളില്‍ മകള്‍ ആര്യാദേവിയുടെ വീട്ടില്‍ വെച്ചായിരുന്നു അന്ത്യം. സ്ത്രീകളുടെ മാറു മറയ്ക്കാനുള്ള അവകാശ പോരാട്ടത്തിലെ വീറുറ്റ അധ്യായമാണ് വേലൂര്‍ മണിമലര്‍ക്കാവ് മാറുമറയ്ക്കല്‍ സമരം എന്നത്. മണിമലര്‍ക്കാവ് മാറുമറയ്ക്കല്‍ സമരപ്പോരാളിയാണ് ദേവകി.
1956ലെ അരിപ്പറ താലത്തിനിടയിൽ നടന്ന മാറുമറയ്ക്കൽ സമരത്തിൽ വനിതകൾക്ക് ധൈര്യവും ആവേശവും പകർന്നത് ദേവകി നമ്പീശൻ ആയിരുന്നു.
അന്തരിച്ച കമ്മ്യുണിസ്റ്റ് നേതാവും മുൻ എം.എൽ.എയുമായിരുന്ന എഎസ് എൻ നമ്പീശൻ ആണ് ഭർത്താവ്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം