കരുവന്നൂർ ബാങ്ക് തട്ടിപ്പ് റിമാൻഡ് റിപ്പോർട്ട് വായിച്ചു; മാത്യു കുഴൽനാടന്റെ മൈക്ക് ഓ​ഫാ​ക്കി സ്പീക്കർ

google news
sd
 

തിരുവനന്തപുരം: കരുവന്നൂർ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട എൻഫോഴ്സ്മെന്റ് വിഭാഗത്തിന്റെ റിമാൻഡ് റിപ്പോർട്ട് മാത്യു കുഴൽനാടൻ സഭയിൽ വായിച്ചതോടെ മൈക്ക് ഓഫ് ചെയ്ത് സ്പീക്കർ എ.എൻ.ഷംസീർ. ഭരണപക്ഷവും സ്പീക്കറും ആവശ്യപ്പെട്ടിട്ടും റിമാൻഡ് റിപ്പോർട്ട് വായന മാത്യു കുഴൽനാടൻ തുടർന്നു. ഇതോടെ സ്പീക്കർ മൈക്ക് ഓഫ് ചെയ്യുകയായിരുന്നു. സംസ്ഥാന സഹകരണ നിയമ ഭേദഗതി ബില്ലിനിടെയാണ് നിയമസഭയിൽ ബഹളമുണ്ടായത്.


മാത്യു കുഴൽനാടൻ പ്രകോപിതനായാണ് സഭയിൽ സംസാരിച്ചത്. തന്നെ ഭരണപക്ഷ അംഗങ്ങൾ രണ്ട് ദിവസമായി പ്രകോപിപ്പിക്കാൻ ശ്രമിക്കുകയാണെന്നും പറയാനുള്ളത് പറയുമെന്നും അദ്ദേഹം പറഞ്ഞു. കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് നിയമസഭ പല വട്ടം ചർച്ച ചെയ്തതാണെന്നും ബില്ലിലേക്ക് വരാനും സ്പീക്കർ ആവശ്യപ്പെട്ടു. എന്നാൽ മാത്യു റിമാന്റ് റിപ്പോർട്ട് തുടർന്നും വായിച്ചു. റിമാന്റ് റിപ്പോർട്ട് രേഖകളിൽ ഉണ്ടാകില്ലെന്ന് ആദ്യം പറഞ്ഞ സ്പീക്കർ, റിമാന്റ് റിപ്പോർട്ട് ശരിയാവണമെന്നില്ലെന്ന് പറഞ്ഞു.

  enlite ias final advt
ഒരാളെ റിമാൻഡ് ചെയ്‌തതുകൊണ്ട് അയാൾ കുറ്റക്കാരനാകില്ലെന്നും അങ്ങനെയെങ്കിൽ ഞാനൊക്കെ എത്ര കേസിൽ പ്രതിയാണെന്നും സ്പീക്കർ ചോദിച്ചു. നിങ്ങൾ ഒരു പ്രാക്ടീസിങ് ലോയറാണെന്ന് ഓർമ്മിപ്പിച്ച അദ്ദേഹം റിമാൻഡ് റിപ്പോർട്ട് വായിക്കുന്നത് തുടർന്നാൽ മൈക്ക് ഓഫ് ചെയ്യുമെന്നും പറഞ്ഞു. അഴിമതിയെ കുറിച്ച് പറയുമ്പോൾ എന്തിന് അസ്വസ്ഥനാകുന്നുവെന്നായിരുന്നു മാത്യുവിന്റെ മറുചോദ്യം. പിന്നാലെ സ്പീക്കർ മൈക്ക് ഓഫ് ചെയ്തു. തന്നെക്കുറിച്ച് പറയുമ്പോൾ ചെയർ എന്തുകൊണ്ട് ഇടപെടുന്നില്ലെന്ന് ചോദിച്ച് മാത്യു കുഴനാടൻ സ്പീക്കറോടും കുപിതനായി.  മൈക്ക് ഓഫ് ചെയ്യപ്പെട്ടതോടെ അദ്ദേഹം പ്രസംഗം അവസാനിപ്പിച്ചു. 


തു​ട​ർ​ന്നു പ്ര​തി​പ​ക്ഷ​ത്തു​നി​ന്നും സം​സാ​രി​ച്ച കെ.​കെ. ര​മ​യും ക​രു​വ​ന്നൂ​ർ ആ​വ​ർ​ത്തി​ച്ചു. ന​രേ​ന്ദ്ര മോ​ദി​യു​ടെ സ​ഭ​യി​ലാ​ണോ ഇ​രി​ക്കു​ന്ന​തെ​ന്ന് തോ​ന്നി പോ​യി എ​ന്ന് ര​മ​യും പ​റ​ഞ്ഞു.

ഒ​രു അം​ഗ​ത്തി​ന് പ​റ​യാ​നു​ള്ള​ത് പ​റ​യാ​ൻ ക​ഴി​യാ​ത്ത സാ​ഹ​ച​ര്യം ഖേ​ദക​ര​മാ​ണ്. സ്പീ​ക്ക​ർ ഇ​ങ്ങ​നെ രൂ​ക്ഷ​മാ​യി സം​സാ​രി​ച്ച​ത് ശ​രി​യാ​ണോ. സ​ഭ​യി​ലെ അം​ഗ​ങ്ങ​ളോ​ടും വി​ഷ​ങ്ങ​ളോ​ടും സ്പീ​ക്ക​ർ​ക്കു​ള്ള സ​മീ​പ​നം ഇതാണോ എ​ന്ന് ര​മ ചോ​ദി​ച്ചു.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം

അന്വേഷണം വാർത്തകൾ അറിയാൻ  Threads- ൽ Join ചെയ്യാം