മയ്യഴി വിമോചനസമരനേതാവ് മംഗലാട്ട് രാഘവൻ അന്തരിച്ചു

C

തലശ്ശേരി:മയ്യഴി വിമോചനസമരനേതാവും കവിയും പത്രപ്രവർത്തകനുമായിരുന്ന മംഗലാട്ട് രാഘവൻ അന്തരിച്ചു.101 വയസായിരുന്നു. ശ്വസതടസ്സത്തെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം സംഭവിച്ചത്‌. 

തലശ്ശേരി ചേറ്റംകുന്ന് സ്വദേശിയാണ്. സോഷ്യലിസ്റ്റ് നേതാവായിരുന്ന ഇദ്ദേഹം മയ്യഴി സ്വതന്ത്രമായതിനു ശേഷം മാതൃഭൂമി പത്രത്തിന്റെ എഡിറ്റോറിയൽ സ്റ്റാഫായി പ്രവർത്തിച്ചു.ഫ്രഞ്ച് അധീന മയ്യഴിയില്‍ 1921 സെപ്റ്റംബര്‍ 20നാണ് മംഗലാട്ട് രാഘവന്‍ ജനിച്ചത്. മയ്യഴിയിലെ എക്കോല്‍ സെംത്രാല്‍ എ കൂര്‍ കോംപ്ലമാംതേര്‍ എന്ന ഫ്രഞ്ച് സെന്‍ട്രല്‍ സ്‌കൂളില്‍ ഫ്രഞ്ച് മാധ്യമത്തില്‍ വിദ്യാഭ്യാസം.

പഠനം പൂര്‍ത്തിയാക്കുന്നതിനു മുമ്പ് മയ്യഴി വിമോചനപ്രസ്ഥാനത്തില്‍ സജീവമായി.ഔദ്യോഗിക ജീവിതത്തിൽ നിന്ന് പിരിഞ്ഞതിനു ശേഷം സാഹിത്യരചനയിൽ സജീവമായി.ഫ്രഞ്ച് കവിതകൾ, ഫ്രഞ്ച് പ്രണയകവിതകൾ, വിക്റ്റർ ഹ്യൂഗൊയുടെ കവിതകൾ എന്നിവയാണ് പ്രസിദ്ധീകരിക്കപ്പെട്ട പുസ്തകങ്ങൾ. ഫ്രഞ്ച് കവിതൾ എന്ന വിവർത്തനഗ്രന്ഥത്തിന് കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചിട്ടുണ്ട്.