രാ​ജ്യ​ത്ത് ആ​ദ്യ​മാ​യി കോ​വി​ഡ് ബാ​ധി​ച്ച മെ​ഡി​ക്ക​ൽ വി​ദ്യാ​ർ​ഥി​നി​ക്ക് വീ​ണ്ടും രോഗബാധ

S

തൃശൂർ: രാ​ജ്യ​ത്ത് ആദ്യമായി കോവിഡ് ബാധിച്ച തൃശൂർ സ്വദേശിനിക്ക് വീണ്ടും രോഗബാധ.  ചൈനയിലെ വുഹാൻ സർവകലാശാലയിലെ വിദ്യാർഥിനിയായ കൊടുങ്ങല്ലൂർ സ്വദേശിനിക്കാണ് വീണ്ടും കോവിഡ് രോഗബാധയുണ്ടായതായി പരിശോധനയിൽ സ്ഥിരീകരിച്ചത്. ദില്ലിയിലേക്കുള്ള വിമാന യാത്രയ്ക്ക് വേണ്ടി ആർടിപിസിആർ പരിശോധന നടത്തിയപ്പോഴാണ് കോവിഡ് രണ്ടാമതും പോസിറ്റീവാണെന്നത് വ്യക്തമായത്.

രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളി​ല്ലെ​ന്ന് തൃ​ശൂ​ര്‍ ഡി​എം​ഒ അ​റി​യി​ച്ചു. തൃ​ശൂ​രി​ലെ വീ​ട്ടി​ൽ നിരീക്ഷണത്തിലാണ് ഇ​പ്പോ​ൾ. ക​ഴി​ഞ്ഞ വ​ർ​ഷം ജ​നു​വ​രി 30നാ​ണ് ചൈ​ന​യി​ലെ വു​ഹാ​നി​ൽ നി​ന്ന്‌ എ​ത്തി​യ പെ​ൺ​കു​ട്ടി​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. രാ​ജ്യ​ത്തെ ആ​ദ്യ​ത്തെ കോ​വി​ഡ് കേ​സു​മാ​യി​രു​ന്നു ഇ​ത്.