ബംഗാള്‍ ഉള്‍ക്കടലില്‍ നാളെ ന്യൂനമര്‍ദം രൂപപ്പെട്ടേക്കുമെന്ന് കാലാവസ്ഥ വകുപ്പ്; മുന്നറിയിപ്പ്

rain
തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ നാളെ ന്യൂനമര്‍ദം രൂപപ്പെട്ടേക്കുമെന്ന് കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിപ്പ്. കനത്ത മഴയും 45 മുതല്‍ 48 കിലോമീറ്റര്‍ വേഗതയിലുള്ള കാറ്റിനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ന്യൂനമര്‍ദം ചുഴലിക്കാറ്റായി മാറില്ലെന്നാണ് ഇപ്പോഴത്തെ വിലയിരുത്തല്‍.  

മഴയുടെ തീവ്രാവസ്ഥയില്‍ പലയിടങ്ങളിലും നദികളില്‍ കുത്തൊഴുക്കും, വെള്ളം കേറലും, മണ്ണിടിച്ചിലുകളും ഉണ്ടായേക്കാമെന്ന്  ജാഗ്രതാ നിര്‍ദേശം. ഈര്‍പ്പം കനത്ത തോതിലുള്ള  മേഘക്കൂമ്പാരങ്ങള്‍ അപ്രതീക്ഷിതമായി രൂപം കൊള്ളുന്നുണ്ട്. ഇത് ചുരുങ്ങിയ സമയത്തിനുള്ളില്‍ മിന്നല്‍ മഴ പെയ്ത് വെള്ളക്കെട്ടുകള്‍ക്ക് കാരണമായേക്കും. 

പസഫിക് സമുദ്രത്തിലെ ചുഴലിക്കാറ്റ് ഇന്നു രാത്രിയോ,നാളെ പുലര്‍ച്ചയോടെയോ ദുര്‍ബലമാകും. എങ്കിലും മഴ തുടര്‍ന്നേക്കും. ബംഗാള്‍ ഉള്‍ക്കടല്‍, വടക്കന്‍ കേരളം ചേര്‍ന്ന് അറബിക്കല്‍ എന്നിവിടങ്ങളില്‍ ന്യൂനമര്‍ദ്ദങ്ങള്‍ ചുഴലിക്കാറ്റ് വേഗം കൈവരിക്കാനുള്ള സാധ്യത നിലനില്‍ക്കുന്നുണ്ട്. അതിനാല്‍ മധ്യ-വടക്കന്‍ കേരളത്തില്‍ അതിതീവ്ര മഴക്കും കാറ്റിനും സാധ്യതയുണ്ട്. ജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥ വിദഗ്ധര്‍ അറിയിച്ചു.