മിൽമ ചെയർമാൻ പി.എ ബാലൻ മാസ്റ്റർ അന്തരിച്ചു

c6i

തൃശ്ശൂർ:  മിൽമ ചെയർമാൻ പി.എ ബാലൻ മാസ്റ്റർ അന്തരിച്ചു.  74 വയസ് ആയിരുന്നു. മസ്തിഷ്കത്തിലുണ്ടായ രക്തസ്രാവത്തെ തുടർന്ന് ഏറെ നാളായി ചികത്സയിലായിരുന്നു. സംസ്​കാരം ​വൈകീട്ട്​ അവിണിശ്ശേരിയിലെ വീട്ടുവളപ്പിൽ നടക്കും.

32 വർഷമായി മിൽമ ഡറയക്​ടർ ബോർഡിലുള്ള ബാലൻ മാസ്​റ്റർ 2019 ജനുവരിയിലാണ്​ ചെയർമാനായത്​. അതിന്​ മുമ്പ്​ ആറ്​ വർഷം എറണാകുളം മേഖല ചെയർമാനായിരുന്നു.കർഷക കോൺഗ്രസ്​ സംസ്ഥാന വൈസ്​ പ്രസിഡൻറ്​, മിൽക്ക്​ സൊസൈറ്റീസ്​ അസോസിയേഷൻ പ്രസിഡൻറ്​, സംസ്ഥാന സഹകരണ യൂണിയൻ അംഗം എന്നീ പദവികൾ വഹിച്ച ബാലൻ മാസ്​റ്റർക്ക്​​ മികച്ച സംരംഭകനുള്ള ഇന്ത്യൻ ഇക്കണോമിക്​ റിസർച്ച്​ അസോസിയേഷൻ അവാർഡും മികച്ച സഹകാരിക്കുള്ള അവാർഡും ലഭിച്ചിട്ടുണ്ട്​. അഖില കേരള എഴുത്തച്​ഛൻ സമാജം സംസ്ഥാന വൈസ്​ പ്രസിഡൻറാണ്​.

റിട്ടയേർഡ് കെഎസ്എഫ്ഇ ഉദ്യോഗസ്ഥയായ വാസന്തി ദേവി ആണ് ഭാര്യ. തിരുവനന്തപുരം ടെക്നോപാർക്ക് മുൻ ഡയറക്ടർ ബോർഡ് അംഗവും, ഐടി വ്യവസായിയുമായ രഞ്ജിത്ത് ബാലൻ, രശ്മി ഷാജി എന്നിവ‍ർ‌ മക്കളാണ്. മരുമക്കൾ - ഷാജി ബാലകൃഷ്ണൻ(ദുബായ്), മഞ്ജു രഞ്ജിത്ത്.