ശബരിമല തീർത്ഥാടകർ സഞ്ചരിച്ച മിനി ബസ് മറിഞ്ഞു; 10 പേർക്ക് പരിക്ക്

o
പ​ത്ത​നം​തി​ട്ട: ശബരിമല  തീർത്ഥാടകർ  സഞ്ചരിച്ച മിനിബസ് നിയന്ത്രണം വിട്ട് മറിഞ്ഞു. തമിഴ്നാട്ടിൽ നിന്നുള്ളവർ സഞ്ചരിച്ച വാഹനം ഇന്ന് പുലർച്ചെ 3.30 നാണ് ളാഹ വലിയ വളവിൽ അപകടത്തിൽ പെട്ടത്. 15 പേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. 10 പേർക്ക് പരുക്കേറ്റു. 3 പേരെ കോട്ടയം മെഡിക്കൽ കോളേജിലും 7 പേരെ പത്തനംതിട്ട ജനറൽ ആശുപത്രിയിലും പ്രവേശിപ്പിച്ചു.ആരുടെയും നില ഗുരുതരമല്ല.അ​പ​ക​ട കാ​ര​ണം വ്യ​ക്ത​മ​ല്ല.