മന്ത്രി കെ.രാധാകൃഷ്ണൻ സഞ്ചരിച്ച കാർ അപകടത്തിൽപെട്ടു

minister

ആറ്റിങ്ങൽ: മന്ത്രി കെ.രാധാകൃഷ്ണൻ സഞ്ചരിച്ച കാർ അപകടത്തിൽപെട്ടു. വെള്ളിയാഴ്ച്ച രാത്രി ഏഴു മണിയോടെയാണ് അപകടമുണ്ടായത്. അപകടത്തിൽ മന്ത്രിക്ക് പരിക്കില്ല. ദേശീയപാതയിൽ ആലംകോട് കൊച്ചുവിള  പെട്രോൾ പമ്പിന്  സമീപമാണ് അപകടം നടന്നത്.  

തിരുവനന്തപുരത്ത് നിന്നും തൃശ്ശൂരിലേക്ക് പോകുകയായിരുന്ന മന്ത്രിയുടെ വാഹനത്തിൽ മറ്റൊരു വാഹനം ഇടിക്കുകയായിരുന്നു. ഇടിച്ച വാഹനത്തിലെ യാത്രക്കാർക്കും പരുക്കില്ല. പോലീസിനെ വിവരം അറിയിച്ച ശേഷം മന്ത്രി അതെ വാഹനത്തിൽ തൃശ്ശൂരിലേക്ക് പോയി.