മന്ത്രി കെ രാധാകൃഷ്ണന്റെ വെളിപ്പെടുത്തല്‍ ഞെട്ടിക്കുന്നത്, ഏത് ക്ഷേത്രമെന്ന് പറയണം; പ്രതിപക്ഷ നേതാവ്

google news
vd

തിരുവനന്തപുരം: ജാതി വിവേചനമെന്ന മന്ത്രി കെ രാധാകൃഷ്ണന്റെ വെളിപ്പെടുത്തല്‍ ഞെട്ടിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. പരാതി നല്‍കണമായിരുന്നു. മന്ത്രി രഹസ്യമാക്കി വെക്കുന്നത് ശരിയല്ല.

ഏത് ക്ഷേത്രമെന്ന് മന്ത്രി പറയണം. മന്ത്രി നടപടി എടുക്കണം. കേരളത്തിന് നാണക്കേട് ആണിത് എന്നും വി ഡി സതീശന്‍ പറഞ്ഞു. അതേസമയം സോളാര്‍ ഗൂഢാലോചനയില്‍ യു ഡി എഫില്‍ ഒരു ആശയക്കുഴപ്പവും ഇല്ല. നിയമ വിദഗ്ദരുമായി യു ഡി എഫ് ആശയവിനിമയം നടത്തിയിട്ടുണ്ട് എന്ന് വി ഡി സതീശന്‍ വ്യക്തമാക്കി.

chungath new

പ്രതിഷേധത്തിന് ഫീസ് ഏര്‍പ്പെടുത്തിയത് പ്രാകൃത നടപടി. കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ ആണെങ്കില്‍ നടപടി പിന്‍വലിക്കണം. ഇത് അന്യായമാണ്. അംഗീകരിക്കാന്‍ കഴിയില്ല.പൈസ കൈയില്‍ ഇല്ലെങ്കില്‍ വേറെ പണിക്ക് പോവുക. ഇത് പിടിച്ചു പറിയാണ്.ഞങ്ങള്‍ ഒരു പൈസയും കൊടുക്കില്ല.നിയമം ലംഘിച്ച് തന്നെ ഞങ്ങള്‍ സമരം നടത്തും. ഒരു പൈസയും കൊടുക്കാന്‍ പോകുന്നില്ല.അവര്‍ കേസെടുക്കട്ടെ. പൈസ കൊടുക്കാത്തതിന്റെ പേരില്‍ എല്ലാം ജപ്തി ചെയ്യട്ടെയെന്നും അദ്ദേഹം.

Also read :പത്തനംതിട്ടയില്‍ ഏഴു വയസുള്ള മകനെ കൊലപ്പെടുത്തി അച്ഛന്‍ ആത്മഹത്യ ചെയ്തു

ബാങ്ക് കൊള്ളയില്‍ ഏത് അന്വേഷണം വേണമെന്ന് യുഡിഎഫ് ആലോചിച്ചു പറയും. കേരളത്തില്‍ ഇത്രയും വലിയ ധനപ്രതിസന്ധി ഉണ്ടാക്കിയത് തോമസ് ഐസകാണ്. പ്രതിപക്ഷ നേതാവിനെ ചാരി ധനമന്ത്രിയെ കുറ്റപ്പെടുത്താനാണ് ഇപ്പോള്‍ നീക്കം നടക്കുന്നത്. നികുതി വെട്ടിപ്പുകാരുടെ പറുദീസയായി കേരളത്തെ മാറ്റുന്നതില്‍ ഐസക് വഹിച്ച പങ്ക് ചെറുതല്ലെന്നും സതീശന്‍ പറഞ്ഞു.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം

അന്വേഷണം വാർത്തകൾ അറിയാൻ  Threads- ൽ Join ചെയ്യാം

Tags