മറ്റപ്പള്ളി സമരക്കാർക്ക് നേരെ പൊലീസ് ബലപ്രയോഗം ശരിയായില്ല; വി​മ​ർ​ശി​ച്ച് മ​ന്ത്രി പി. ​പ്ര​സാ​ദ്

google news
df
 chungath new advt

തി​രു​വ​ന​ന്ത​പു​രം: മ​ണ്ണെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് നൂ​റ​നാ​ട് മ​റ്റ​പ്പ​ള്ളി​യി​ൽ പോ​ലീ​സ് ബ​ല​പ്ര​യോ​ഗം വേ​ണ്ടി​യി​രു​ന്നി​ല്ലെ​ന്ന് മ​ന്ത്രി പി. ​പ്ര​സാ​ദ്. പോ​ലീ​സ് ന​ട​പ​ടി ഒ​ട്ടും ശ​രി​യാ​യ കാ​ര്യ​മ​ല്ല. ബ​ല​പ്ര​യോ​ഗം പോ​ലീ​സ് ഒ​ഴി​വാ​ക്കേ​ണ്ട​ത് ആ​യി​രു​ന്നു. അ​ങ്ങ​നെ​യൊ​രു സം​ഘ​ർ​ഷ സാ​ഹ​ച​ര്യം അ​വി​ടെ ഉ​ണ്ടാ​യി​രു​ന്നി​ല്ലെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.


പ്രതിഷേധക്കാരുടേത് കേവലമായ വൈകാരിക പ്രശ്‌നമല്ലെന്നും അവരുടെ ജീവൽ പ്രശ്‌നമാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി. എംഎൽഎയെ അടക്കം പൊലീസ് മർദ്ദിച്ചത് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ഹൈക്കോടതിയിൽ നാട്ടുകാർക്കൊപ്പം സർക്കാർ കൂടി ഹർജി ചേരണമോ എന്ന് ഇന്നത്തെ സർവകക്ഷി യോഗത്തിന് ശേഷം തീരുമാനിക്കുമെന്ന് മന്ത്രി പറഞ്ഞു. ജനങ്ങളുടെ ആശങ്കയേ ഗൗരവത്തോടെയാണ് കാണുന്നത്. എല്ലാത്തിനും സർവ്വകക്ഷി യോഗത്തിൽ തീരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. എംഎൽഎയെ ഉൾപ്പെടെ പൊലീസ് മർദ്ദിച്ച സംഭവം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

മണ്ണുമാഫിയക്ക് ബന്ധമുണ്ടെന്ന ആരോപണം പരിശോധിക്കുമെന്നും കോടതിയെ പരിസ്ഥിതിക ആഘാതം ബോധ്യപ്പെടുത്താൻ നടപടിയുണ്ടാവുമെന്നും മന്ത്രി പറഞ്ഞു. മണ്ണെടുപ്പിന് മറ്റ് ബദൽ മാർഗങ്ങൾ തേടുകയാണ് നല്ലതെന്നും മന്ത്രി കൂട്ടിച്ചേർത്തു.

  
അതേസമയം, മറ്റപ്പള്ളി മലയിൽ മണ്ണെടുപ്പ് നിർത്തി വക്കാൻ ഇന്ന് നടന്ന സർവകക്ഷിയോഗത്തിൽ തീരുമാനമായി. പ്രദേശത്ത് എസ്ഒപി പഠനം നടത്തിയിട്ടില്ലെന്ന് യോഗം വിലയിരുത്തി. വിശദ പരിശോധന നടത്താൻ കലക്ടറെ ചുമതലപ്പെടുത്തി. ഇക്കാര്യം കോടതിയെ അറിയിക്കുമെന്നും വ്യക്തമാക്കി. പ്രദേശത്തുണ്ടായി പൊലീസ് നടപടി പരിശോധിക്കാൻ ജില്ലാ പൊലീസ് മേധാവിക്ക് ചുമതല നൽകി.

നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന് നവംബർ 13നാണ് മറ്റപ്പള്ളി മല തുരന്ന് മണ്ണെടുക്കുന്നതിനെതിരായ സമരം താൽക്കാലികമായി അവസാനിപ്പിച്ചത്. സർവകക്ഷി യോഗം വരെ സമരം അവസാനിപ്പിക്കുന്നതായാണ് മാവേലിക്കര എം.എൽ.എ അരുൺകുമാർ പറഞ്ഞിരുന്നത്. മണ്ണെടുപ്പും നിർത്തി വച്ച സാഹചര്യത്തിലായിരുന്നു തീരുമാനം.

   

   

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു