കാപ്പാട് ബീച്ച് റോഡ് നവീകരണ നടപടികൾ ഉടൻ സ്വീകരിക്കുമെന്ന് മന്ത്രി പി.എ മുഹമ്മദ് റിയാസ്

muhamad

തിരുവനന്തപുരം: കാപ്പാട് ബീച്ച് റോഡ് നവീകരണ നടപടികൾ ഉടൻ സ്വീകരിക്കുമെന്ന് പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസ്. കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ കനത്ത മഴയിൽ തകർന്ന് കാപ്പാട് ബീച്ച് റോഡ് മന്ത്രി പി.എ മുഹമ്മദ് റിയാസ് സന്ദർശിച്ചു.റോഡ് തകർന്നത് കാപ്പാട് ടൂറിസം മേഖലയെ കൂടി ബാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

ബ്ലൂഫ്ലാഗ്‌ ഡെസ്റ്റിനേഷൻ പദവി ലഭിച്ച ടൂറിസം കേന്ദ്രമാണ് കാപ്പാട്. ഹാർബർ എഞ്ചിനീയറിംഗ് വകുപ്പിന് കീഴിലാണ് റോഡ്. ബന്ധപ്പെട്ട വകുപ്പുമായി ചർച്ച ചെയ്ത റോഡ് പുനരുദ്ധാരണ പ്രവർത്തനങ്ങൾക്ക് നടപടി സ്വീകരിക്കുമെന്നും അദ്ദേഹം ഫേസ്ബുക്കിൽ എഴുതിയ കുറിപ്പിൽ പറഞ്ഞു.