ന്യൂനപക്ഷ സ്കോളര്‍ഷിപ്പ്; മുസ്ലീം സമുദായത്തിന് നഷ്ടമുണ്ടായെന്ന് പറഞ്ഞിട്ടില്ല; നിലപാടില്‍ മലക്കം മറിഞ്ഞ് വി ഡി സതീശന്‍

vd satheesan 31/5

കോ​ട്ട​യം: ന്യൂ​ന​പ​ക്ഷ സ്കോ​ള​ർ​ഷി​പ്പി​ൽ മു​സ്‌​ലിം സ​മു​ദാ​യ​ത്തി​ന് ന​ഷ്ട​മു​ണ്ടാ​യെ​ന്ന് താ​ൻ പ​റ​ഞ്ഞി​ട്ടി​ല്ലെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ. ത​ന്‍റെ പേ​രി​ൽ പ്ര​ച​രി​ക്കു​ന്ന വാ​ർ​ത്ത​ക​ൾ വ​സ്തു​താ​വി​രു​ദ്ധ​മാ​ണെ​ന്നും സ​തീ​ശ​ൻ മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.നിലവിലുള്ള സ്കോളര്‍ഷിപ്പ് കുറയ്ക്കാത്തതിനെയും മറ്റ് സമുദായത്തിന് കൂടി ആനുപാതികമായി സ്കോളര്‍ഷിപ്പ് കൊടുക്കാനുള്ള തീരുമാനത്തെയും സ്വാഗതം ചെയ്യുന്നുവെന്നും സതീശന്‍ പറഞ്ഞു.

അതേ സമയം മുസ്ലിം ലീഗിന്റെ പരാതി സര്‍ക്കാര്‍ കേള്‍ക്കണമെന്ന് പറഞ്ഞ സതീശന്‍ ഇക്കാര്യം യുഡിഎഫ് ചര്‍ച്ച ചെയ്യുമെന്നും പറഞ്ഞു. വളരെ സങ്കീര്‍ണ്ണമായ വിഷയമാണിത്. ഇത് സംബന്ധിച്ച് താന്‍ ഇക്കാര്യം പഠിച്ചിട്ടുണ്ട്. പി.കെ.കുഞ്ഞാലിക്കുട്ടിയുമായി സംസാരിച്ച ശേഷമാണ് നിലപാട് പറഞ്ഞത് സതീശന്‍ പറഞ്ഞു.