"മാ​തൃ​ക​വ​ചം' ; ഗ​ര്‍​ഭി​ണി​ക​ള്‍​ക്ക് കോ​വി​ഡ് വാക്‌സിൻ കാ​മ്പ​യി​ന്‍ ആ​രം​ഭി​ക്കു​മെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി

ae

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​നത്ത്  ഗ​ര്‍​ഭി​ണി​ക​ള്‍​ക്ക്  കോ​വി​ഡ് വാ​ക്‌​സി​ന്‍ ന​ല്‍​കാ​ന്‍ "മാ​തൃ​ക​വ​ചം' എ​ന്ന പേ​രി​ല്‍ കാ​മ്പ​യി​ന്‍ ആ​രം​ഭി​ക്കു​മെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ര്‍​ജ്. മാ​തൃ​ക​വ​ചം കാ​മ്പ​യി​നി​ന്‍റെ ഭാ​ഗ​മാ​യി വാ​ര്‍​ഡ് ത​ല​ത്തി​ല്‍ ആ​ശ പ്ര​വ​ര്‍​ത്ത​ക​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ മു​ഴു​വ​ന്‍ ഗ​ര്‍​ഭി​ണി​ക​ളേ​യും വാ​ക്‌​സി​നേ​ഷ​നാ​യി ര​ജി​സ്റ്റ​ര്‍ ചെ​യ്യി​ക്കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

സ്വ​ന്ത​മാ​യി ര​ജി​സ്റ്റ​ര്‍ ചെ​യ്യാ​ന്‍ ക​ഴി​യു​ന്ന​വ​രെ അ​തി​നാ​യി പ്രോ​ത്സാ​ഹി​പ്പി​ക്കും. സ്മാ​ര്‍​ട്ട് ഫോ​ണ്‍, ക​മ്പ്യൂ​ട്ട​ര്‍ തു​ട​ങ്ങി​യ സൗ​ക​ര്യ​ങ്ങ​ളി​ല്ലാ​ത്ത​വ​രെ ആ​ശാ പ്ര​വ​ര്‍​ത്ത​ക​രു​ടെ സ​ഹാ​യ​ത്തോ​ടെ ര​ജി​സ്റ്റ​ര്‍ ചെ​യ്യി​പ്പി​ക്കും. ഓ​രോ സ​ബ് സെ​ന്‍റ​ര്‍ പ്ര​ദേ​ശ​ത്തു​ള്ള മു​ഴു​വ​ന്‍ ഗ​ര്‍​ഭി​ണി​ക​ളും ര​ജി​സ്റ്റ​ര്‍ ചെ​യ്ത് വാ​ക്‌​സി​ന്‍ സ്വീ​ക​രി​ച്ചു എ​ന്ന് ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍ ഉ​റ​പ്പാ​ക്കു​മെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.ഗ​ര്‍​ഭി​ണി​ക​ള്‍​ക്കാ​യി പ്ര​ത്യേ​ക വാ​ക്‌​സി​നേ​ഷ​ന്‍ കാ​മ്പു​ക​ള്‍ പ്ര​ത്യേ​ക ദി​വ​സ​ങ്ങ​ളി​ല്‍ ജി​ല്ലാ​ത​ല​ത്തി​ല്‍ തീ​രു​മാ​നി​ച്ച് ന​ട​ത്തും. വാ​ക്‌​സി​നേ​ഷ​നാ​യി വ​രു​ന്ന മ​റ്റു​ള്ള​വ​രു​മാ​യി സ​മ്പ​ര്‍​ക്കം ഒ​ഴി​വാ​ക്കു​ന്ന വി​ധ​ത്തി​ല്‍ വാ​ക്‌​സി​നേ​ഷ​ന്‍ കേ​ന്ദ്ര​ങ്ങ​ളി​ല്‍ ക്ര​മീ​ക​ര​ണ​ങ്ങ​ള്‍ ന​ട​ത്തു​ന്ന​താ​ണ്.