മോഫിയ പർവീൻ്റെ ആത്മഹത്യ: കോൺഗ്രസ് സമരം തുടരുന്നു; പൊട്ടിക്കരഞ്ഞ് സമരവേദിയിൽ മോഫിയയുടെ ഉമ്മ; ആശ്വസിപ്പിച്ച് നേതാക്കൾ

mofia

കൊച്ചി: മോഫിയ പർവീൻ്റെ ആത്മഹത്യാക്കുറിപ്പില്‍ പേര് പരാമര്‍ശിക്കുന്ന ആലുവ സിഐയെ സസ്പെന്‍ഡ് ചെയ്യണന്നാവശ്യപ്പെട്ട് യുഡിഎഫ് നടത്തുന്ന സമരസ്ഥലത്തേക്ക് മോഫിയയുടെ ഉമ്മ എത്തി. വിങ്ങിപ്പൊട്ടിയ മോഫിയയുടെ ഉമ്മയെ നേതാക്കള്‍ ആശ്വസിപ്പിച്ചു. 

അതേസമയം, സിഐയെ സസ്പെന്‍ഡ് ചെയ്യാതെ സമരം അവസാനിപ്പിക്കില്ലെന്ന് അന്‍വര്‍ സാദത്ത് എംഎല്‍എ വ്യക്തമാക്കി. സിഐയ്ക്ക് സ്റ്റേഷന്‍ ചുമതല നല്‍കരുതെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ടുണ്ടായിരുന്നു. മരണത്തിനു മുന്‍പ് മോഫിയയ്ക്ക് നീതി കിട്ടിയില്ല. മരിച്ചാലെങ്കിലും നീതി കിട്ടണമെന്നും എംഎല്‍എ വ്യക്തമാക്കി. 

അതേസമയം, മോഫിയ പർവീൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ അറസ്റ്റിലായ ഭർത്താവ് മുഹമ്മദ് സുഹൈൽ, സുഹൈലിൻ്റെ മാതാവ് റുഖിയ, പിതാവ് യൂസഫ് എന്നിവരെ ഇന്ന് കോടതിയിൽ ഹാജരാക്കും. പ്രതികളെ തെളിവെടുപ്പിനും, കൂടുതൽ ചോദ്യം ചെയ്യലിനുമായി പോലീസ് കസ്റ്റഡിയിൽ ആവശ്യപ്പെടും.