മോഫിയ പർവീന്റെ ആത്മഹത്യ; ഭർത്താവും മാതാപിതാക്കളും അറസ്റ്റിൽ

yy

കൊ​ച്ചി: ആ​ലു​വ​യി​ല്‍ ഭ​ര്‍​തൃ​പീ​ഡ​നം മൂ​ലം അ​ഭി​ഭാ​ഷ​ക വി​ദ്യാ​ര്‍​ഥി​നി മൊ​ഫി​യ പ​ര്‍​വീ​ണ്‍ (21) ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വ​ത്തി​ൽ ഭ​ർ​ത്താ​വും കു​ടും​ബ​വും ക​സ്റ്റ​ഡി​യി​ൽ. ഭ​ർ​ത്താ​വ് മു​ഹ​മ്മ​ദ് സു​ഹൈ​ലും അ​ച്ഛ​നും അ​മ്മ​യു​മാ​ണ് ക​സ്റ്റ​ഡി​യി​ലാ​യ​ത്. ഇ​ന്ന് പു​ല​ർ​ച്ചെ​യാ​ണ് ഇ​വ​രെ ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്ത​ത്. കോ​ത​മം​ഗ​ല​ത്തെ ബ​ന്ധു വീ​ട്ടി​ൽ ഒ​ളി​വി​ൽ ക‍​ഴി​യു​ക​യാ​യി​രു​ന്നു.
 .

 

ഇന്നലെ രാവിലെയാണ് എടയപ്പുറം സ്വദേശി മോഫിയ പർവിൻ (21)നെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യാ കുറിപ്പെഴുതി വച്ചിട്ടായിരുന്നു ആത്മഹത്യ. ആത്മഹത്യാ കുറിപ്പിൽ ആലുവ സിഐക്കെതിരെ ഗുരുതര ആരോപണങ്ങളാണ് ഉണ്ടായിരുന്നത്. ഭർതൃവീട്ടുകാർക്കെതിരെ പൊലീസിൽ പരാതി നൽകിയതിനു പിന്നാലെയാണ് യുവതി തൂങ്ങി മരിച്ചത്.​ഭർ​ത്താ​വും മാ​താ​പി​താ​ക്ക​ളും ക്രി​മി​ന​ലു​ക​ളാ​ണെ​ന്നും അ​വ​ർ​ക്ക് പ​ര​മാ​വ​ധി ശി​ക്ഷ കൊ​ടു​ക്ക​ണ​മെ​ന്നും ക​ത്തി​ൽ ആ​വ​ശ്യ​പ്പെ​ടു​ന്നു​ണ്ട്.