ക​​​ള്ള​​​പ്പ​​​ണം വെ​​​ളു​​​പ്പിക്കൽ കേസ് : വി.​കെ. ഇ​ബ്രാ​ഹിംകു​ഞ്ഞിന്‍റെ ഹ​ര്‍​ജി പ​രി​ഗ​ണി​ക്കും ​​​​​​​

s
 

കൊ​​​ച്ചി: ക​​​ള്ള​​​പ്പ​​​ണം വെ​​​ളു​​​പ്പി​​​ച്ചെ​​ന്നാ​​​രോ​​​പി​​​ച്ച് ത​​​നി​​​ക്കെ​​​തി​​​രെ ന​​​ല്‍​കി​​​യ പ​​​രാ​​​തി​​​യി​​​ല്‍ അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ത്താ​​​ന്‍ ഹൈ​​​ക്കോ​​​ട​​​തി ഉ​​​ത്ത​​​ര​​​വി​​​ട്ട​​​തി​​​നെ​​​തി​​​രെ മു​​​ന്‍​മ​​​ന്ത്രി വി.​​​കെ. ഇ​​​ബ്രാ​​​ഹിം കു​​​ഞ്ഞ് ന​​​ല്‍​കി​​​യ ഹ​​​ര്‍​ജി ഹൈ​​​ക്കോ​​​ട​​​തി പ​​​രി​​​ഗ​​​ണി​​​ക്കും. ചീ​​​ഫ് ജ​​​സ്റ്റീ​​​സ് എ​​​സ്. മ​​​ണി​​​കു​​​മാ​​​ര്‍, ജ​​​സ്റ്റീ​​​സ് ഷാ​​​ജി പി. ​​​ചാ​​​ലി എ​​​ന്നി​​​വ​​​രു​​​ള്‍​പ്പെ​​​ട്ട ഡി​​​വി​​​ഷ​​​ന്‍ ബെ​​​ഞ്ചാ​​​ണ് ഹ​​​ര്‍​ജി പ​​​രി​​​ഗ​​​ണി​​​ക്കു​​​ന്ന​​​തി​​​നാ​​​യി ന​​​മ്പ​​​രി​​​ട്ടു ന​​​ല്‍​കാ​​​ന്‍ ഹൈ​​​ക്കോ​​​ട​​​തി ര​​​ജി​​​സ്ട്രി​​​ക്ക് നി​​​ര്‍​ദേ​​ശം ന​​​ല്‍​കി​​​യ​​​ത്.

നോ​​​ട്ടു​​നി​​​രോ​​​ധ​​​ന സ​​​മ​​​യ​​​ത്ത് ച​​​ന്ദ്രി​​​ക ദി​​​ന​​​പ​​​ത്ര​​​ത്തി​​ന്‍റെ അ​​​ക്കൗ​​​ണ്ടി​​​ലൂ​​​ടെ 10 ​കോ​​​ടി രൂ​​​പ​​​യു​​​ടെ ക​​​ള്ള​​​പ്പ​​​ണം വെ​​​ളു​​​പ്പി​​​ച്ചെ​​​ന്നാ​​​രോ​​​പി​​​ച്ച് ഇ​​​ബ്രാ​​​ഹിം കു​​​ഞ്ഞി​​​നെ​​​തി​​​രെ അ​​​ന്വേ​​​ഷ​​​ണം ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട് ക​​​ള​​​മ​​​ശേ​​​രി സ്വ​​​ദേ​​​ശി​​​യാ​​​യ ഗി​​​രീ​​​ഷ് ബാ​​​ബു ന​​​ല്‍​കി​​​യ ഹ​​​ര്‍​ജി​​​യി​​​ലാ​​​ണു ഹൈ​​​ക്കോ​​​ട​​​തി സിം​​​ഗി​​​ള്‍ ബെ​​​ഞ്ച് അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ന് ഉ​​ത്ത​​​ര​​​വി​​​ട്ട​​​ത്. എ​​​ന്നാ​​​ല്‍ ഹ​​​ര്‍​ജി​​​യി​​​ല്‍ ക​​​ക്ഷി​​​യാ​​​യി​​​രു​​​ന്നി​​​ല്ലെ​​​ന്നും ത​​​ന്‍റെ വാ​​​ദം കേ​​​ള്‍​ക്കാ​​​തെ​​​യാ​​ണു സിം​​​ഗി​​​ള്‍ ബെ​​​ഞ്ച് വി​​​ധി​ പ​​​റ​​​ഞ്ഞ​​​തെ​​​ന്നും ചൂ​​​ണ്ടി​​​ക്കാ​​​ട്ടി​​​യാ​​​ണ് ഇ​​​ബ്രാ​​​ഹിം​​കു​​​ഞ്ഞ് അ​​​പ്പീ​​​ല്‍ ന​​​ല്‍​കി​​​യ​​​ത്.