പണക്കിഴി വിവാദം; പ്രതിപക്ഷ കൗണ്‍സിലര്‍മാരിൽ നിന്ന് പൊലീസ് സംരക്ഷണം തേടി തൃക്കാക്കര ചെയർപേഴ്സൺ

y

കൊച്ചി;തൃക്കാക്കര നഗരസഭയിലെ പ്രതിഷേധവുമായി ബന്ധപ്പെട്ട് പ്രതിപക്ഷ കൗണ്‍സിലര്‍മാരിൽ നിന്ന് പൊലീസ് സംരക്ഷണം തേടി തൃക്കാക്കര നഗരസഭാധ്യക്ഷ അജിത തങ്കപ്പൻ  ഹൈക്കോടതിയെ സമീപിച്ചു. നാളെ നഗരസഭാ കൗൺസിൽ യോഗം ചേരാനിരിക്കെയാണ് ചെയർപേഴ്സന്‍റെ നിയമ നടപടി.പ്രതിപക്ഷ കൗണ്‍സിലര്‍മാരിൽ നിന്ന് ജീവന് ഭീഷണിയുണ്ടെന്നാണ് ഹർജിയിലെ പ്രധാന ആരോപണം. 

ഓണക്കോടിക്കൊപ്പം കൗണ്‍സിലര്‍മാര്‍ക്ക് പണം നല്‍കി എന്ന ആരോപണത്തില്‍ തൃക്കാക്കര നഗരസഭ അധ്യക്ഷ അജിത തങ്കപ്പന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ പ്രതിഷേധം തുടരുകയാണ്.ഇതേതുടർന്ന് നഗരസഭയുടെ പ്രവർത്തനം തടസപ്പെടരുതെന്നും ഇതിനാവശ്യമായ പൊലീസ് സംരക്ഷണം ഉറപ്പാക്കണമെന്നും ഹൈക്കോടതി കഴിഞ്ഞ ദിവസം നിർദേശിച്ചിരുന്നു.