ബാംഗ്ലൂർ: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ബിനീഷ് കോടിയേരി നൽകിയ ജാമ്യാപേക്ഷ കർണാടക ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ബിനീഷിന്റെ അക്കൗണ്ടിലെത്തിയ അഞ്ചു കോടിയിലധികം രൂപയുടെ ഉറവിടം ഏതെന്ന് വ്യക്തമാക്കാൻ കഴിഞ്ഞ തവണ കോടതി ആവശ്യപ്പെട്ടിരുന്നു. ബിനീഷിന്റെ അഭിഭാഷകൻ ഇത് സംബന്ധിച്ച് വിശദീകരണം സമര്പിച്ചതിൽ ഇഡിയുടെ മറുപടി വാദമാണ് ഇന്ന് നടക്കുക.ബിനീഷിന്റെ ഇടക്കാല ജാമ്യാപേക്ഷയും ഇഡി കോടതിയിൽ എതിർക്കും. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ബിനീഷ് അറസ്റ്റിലായായിട്ട് 231 ദിവസം പിന്നിട്ടു.
കേസിൽ ബിനീഷിന് ഇടക്കാല ജാമ്യം അനുവദിക്കണമെന്ന് ആവശ്യം കഴിഞ്ഞ ജൂൺ രണ്ടിന് കേസ് പരിഗണിച്ചപ്പോഴും കോടതി അംഗീകരിച്ചിരുന്നില്ല. പതിവായി ഇഡിക്ക് വേണ്ടി ഹാജരാകുന്ന അഡിഷണൽ സോളിസിറ്റർ ജനറൽ എസ്വി രാജുവിന് കോവിഡ് ബാധിച്ചതിനാൽ ഇദ്ദേഹം കഴിഞ്ഞ തവണ ഹാജരായില്ല. എന്നാൽ ബിനീഷിന്റെ അക്കൗണ്ടിലെത്തിയ അഞ്ചു കോടിയിലധികം രൂപ സംബന്ധിച്ച് രേഖകൾ അഭിഭാഷകൻ കോടതിയിൽ സമർപ്പിച്ചു. ഇതിൽ ഇഡിയുടെ മറുപടി വാദമാണ് നടക്കേണ്ടത്.