തിരുവനന്തപുരം: മൃഗശാലയില്‍ നിന്ന് ചാടിപ്പോയ ഹനുമാന്‍ കുരങ്ങിനെ മരത്തിന്റെ മുകളില്‍ നിന്നും കാണാതായി. അമ്പലമുക്ക് ഭാഗത്ത് ഉണ്ടെന്ന അഭ്യൂഹത്തെ തുടര്‍ന്ന് പ്രദേശത്ത് തിരച്ചില്‍ ആരംഭിച്ചു. മാര്‍ബിള്‍ കടയുടെ സമീപത്ത് കുരങ്ങനെ കണ്ടതായി നാട്ടുകാര്‍ പറഞ്ഞു.
ദിവസങ്ങള്‍ക്ക് മുന്‍പ് തുറന്ന കൂട്ടിലേക്ക് മാറ്റുന്നതിനിടെയാണ് ഹനുമാന്‍ കുരങ്ങ് മൃഗശാലയില്‍ നിന്ന് ചാടിപ്പോയത്. ജീവനക്കാര്‍ കൂട് തുറക്കുന്നതിനിടെയാണ് മൂന്ന് വയസുള്ള പെണ്‍ കുരങ്ങ് പുറത്തുചാടിയത്. ഹനുമാന്‍ കുരങ്ങിനായി പ്രദേശം മുഴുവന്‍ വ്യാപക തിരച്ചിലാണ് നടത്തിയത്. ഒടുവില്‍ മൃഗശാലക്കുള്ളിലെ തന്നെ ആഞ്ഞലി മരത്തിന്റെ ചില്ലയില്‍ നിന്നാണ് കുരങ്ങനെ കണ്ടെത്തിയത്. മരത്തില്‍ നിന്ന് കൂട്ടില്‍ എത്തിക്കാന്‍ ശ്രമം തുടരുന്നതിനിടെയാണ് ഹനുമാന്‍ കുരങ്ങ് ചാടിപ്പോയത്.
കഴിഞ്ഞ ദിവസം ഭക്ഷണവും മറ്റും കാണിച്ച് ഹനുമാന്‍ കുരങ്ങനെ ആകര്‍ഷിക്കാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചിരുന്നില്ല. തിരുപ്പതി ശ്രീ വെങ്കിടേശ്വര സുവോളജിക്കല്‍ പാര്‍ക്കില്‍ നിന്നാണ് സിംഹങ്ങളെയും ഹനുമാന്‍ കുരങ്ങിനെയും തിരുവനന്തപുരം മൃഗശാലയില്‍ എത്തിച്ചത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം