കാലവർഷ കെടുതി; കേരളത്തിന് അടിയന്തര സാമ്പത്തിക സഹായം അനുവദിക്കണം

rain
 

കാലവർഷ കെടുതിയിൽ  കേരളത്തിന് ഉണ്ടായ നാശ നഷ്ടത്തിന് അടിയന്തര സാമ്പത്തിക സഹായം അനുവദിക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് എം. പി ബെന്നി ബഹനാൻ ലോക്സഭയിൽ അടിയന്തര പ്രമേയ നോട്ടീസ് നൽകി. കോടിക്കണക്കിന് രൂപയുടെ സാമ്പത്തിക നാശനഷ്ടമാണ് ഉണ്ടായത്. പലയിടങ്ങളിലും കോടിക്കണക്കിന് രൂപയുടെ നാശ നഷ്ടങ്ങളാണ് സംഭവിക്കുന്നത്. വിഷയം പ്രാധാന്യത്തോടെ കണ്ട് കേരളത്തിന് അടിയന്തര സാമ്പത്തിക സഹായം അനുവദിക്കണമെന്നും, സഭാ നടപടികൾ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്നും ബെന്നിബെഹ്നാൻ ആവശ്യപ്പെട്ടു.  

ചാലക്കുടി പുഴ കരകവിഞ്ഞതോടെ ആയിരക്കണക്കിന് കുടുംബങ്ങളാണ് ക്യാമ്പുകളിലേക്ക് മാറിയത്. 
അതി തീവ്രമഴയാണ് കഴിഞ്ഞ ദിവസങ്ങളിൽ കേരളത്തിലുള്ളത്. പുഴകൾ നിറഞ്ഞു കവിഞ്ഞു. അണക്കെട്ടുകൾ തുറന്നു. പലയിടങ്ങളിലും വീടുകളിൽ വെളളം കയറി എറണാകുളം ജില്ലയിൽ ഇന്ന് രാവിലെ മഴക്ക് ശമനമുണ്ട്. ചാലക്കുടി പുഴ ഒഴുകുന്ന പ്രദേശങ്ങളിൽ ഇപ്പോഴും ജാഗ്രത തുടരുകയാണ്.കോട്ടയത്തിന്‍റെ പടിഞ്ഞാറൻ മേഖലകളിൽ ആശങ്ക ഒഴിഞ്ഞിട്ടില്ല. ആളുകളെ ക്യമ്പുകളിലേക്ക് മാറ്റി.