സംസ്ഥാനത്ത് ലോക്ഡൗണില്‍ കൂടുതല്‍ ഇളവുകള്‍; ബാങ്കുകൾ എല്ലാ ദിവസവും പ്രവർത്തിക്കും, കടകളുടെ പ്രവര്‍ത്തന സമയം നീട്ടി

xb

തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ക് ഡൗൺ നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ അനുവദിച്ചു. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകന യോഗത്തിലാണ്  തീരുമാനം.സി കാറ്റഗറിയിലെ കടകൾ എട്ട് മണി വരെ പ്രവർത്തിക്കാൻ അനുവാദം നൽകി. ഒന്നിടവിട്ട് തുറന്ന് എല്ലാ കടകളും പ്രവർത്തിക്കാമെന്നും സർക്കാർ അനുവാദം നൽകി. ബാങ്കുകൾ എല്ലാ ദിവസവും ഇടപാടുകാർക്ക് വേണ്ടി പ്രവർത്തിക്കാൻ അനുമതി നൽകി. എ,ബി,ഡി കാറ്റഗറിയിലെ കടകൾ ഏഴ് മണി വരെ പ്രവർത്തിക്കാനാണ് അനുമതി. 

വാരാന്ത്യ ലോക്ക്ഡൗണ്‍ തുടരാനും അവലോകന യോഗം തീരുമാനിച്ചു. മുഖ്യമന്ത്രി ഡല്‍ഹിയില്‍ ആയതിനാല്‍ ഓണ്‍ലൈന്‍ ആയാണ് യോഗത്തില്‍ പങ്കെടുത്തത്. ക്ഷേത്രങ്ങളിലെ ഇളവുകള്‍ സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്‍ പ്രത്യേക യോഗം വിളിക്കും.