തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ അനുവദിക്കാനൊരുങ്ങി സർക്കാർ. നാളത്തെ അവലോകന യോഗത്തിൽ കൂടുതൽ ഇളവുകൾ നൽകുന്ന കാര്യത്തിൽ തീരുമാനമുണ്ടാകും.
ഹോട്ടലിൽ ഇരുന്ന് ഭക്ഷണം കഴിക്കാൻ അനുമതിയുണ്ടാകുമെന്നാണ് സൂചന. സംസ്ഥാനത്തെ സർക്കാർ ഓഫിസുകൾ ഇനി മുതൽ ശനിയാഴ്ചയും പ്രവർത്തിക്കും. സർക്കാർ ജീവനക്കാർക്ക് കാർഡ് വഴി പഞ്ചിങ് നിർബന്ധമാക്കും. കോവിഡ് വ്യാപനം കണക്കിൽ എടുത്തായിരുന്നു പഞ്ചിങ് ഒഴിവാക്കിയത്.
നാളെ വൈകീട്ട് മൂന്ന് മണിക്ക് ചേരുന്ന അവലോകന യോഗത്തിൽ കൂടുതൽ ഇളവുകൾ സംബന്ധിച്ച വിവരങ്ങൾ പുറത്ത് വരും. സംസ്ഥാനത്ത് കോവിഡ് കുറഞ്ഞുവരുന്നു എന്നതാണ് ആരോഗ്യ വകുപ്പിന്റെ വിലയിരുത്തൽ. കോവിഡിനൊപ്പം ജീവിക്കുക എന്ന നേരത്തെയുള്ള നിലപാടിനനുസരിച്ചാണ് കൂടുതൽ ഇളവുകൾ നൽകുന്നത്.
Comments