മുല്ലപ്പെരിയാര്‍ ഡാമിന്‍റെ രണ്ട് ഷട്ടറുകള്‍ കൂടി തുറന്നു

Mullaperiyar Dam
 

തൊ​ടു​പു​ഴ: മു​ല്ല​പ്പെ​രി​യാ​ർ സ്പി​ൽ‌​വേ​യി​ലെ ര​ണ്ട് ഷ​ട്ട​റു​ക​ൾ കൂ​ടി തു​റ​ന്നു. ഡാമിലെ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ ഇന്ന് വൈകിട്ട് 7 മണി ഡാമിന്റെ രണ്ട് ഷട്ടറുകൾ കൂടി 30 CM വീതം ഉയർത്തി. ആകെ 1209.19 ഘനയടി ജലം പുറത്തു വിടുമെന്ന് തമിഴ്നാട് സർക്കാർ അറിയിച്ചു. 

അ​ണ​ക്കെ​ട്ടി​ലെ ജ​ല​നി​ര​പ്പ് 141.55 അ​ടി​യാ​യ​തി​നെ തു​ട​ർ​ന്നാ​ണ് ഷ​ട്ട​റു​ക​ൾ തു​റ​ന്ന​ത്. നേരത്തെ ഒരു ഷട്ടർ തുറന്നിരുന്നു.

പെരിയാർ നദിയുടെ ഇരുകരകളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കലക്ടർ അറിയിച്ചു.

ഇടുക്കി ജില്ലയുടെ മലയോര മേഖലകളില്‍ ശക്തമായ മഴ തുടരുകയാണ്. മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്തും ശക്തമായ മഴ തുടരുന്നു.  

സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ ഇന്ന് ശക്തമായ മഴ ലഭിച്ചു. ഏഴ് ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംത്തിട്ട, കോട്ടയം, ആലപ്പുഴ, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിലാണ് ഇന്ന് യെല്ലോ അലേര്‍ട്ട്.