മുല്ലപ്പെരിയാർ ജലനിരപ്പ് 141 അടിയായി;സ്പിൽവേഷട്ടർ എട്ടുമണിക്ക് തുറക്കും

MKL
കു​മ​ളി: മു​ല്ല​പ്പെ​രി​യാ​ർ അ​ണ​ക്കെ​ട്ടി​ലെ ജ​ല​നി​ര​പ്പ് 141 അ​ടി​യി​ലെ​ത്തി. ഇ​തി​നെ തു​ട​ർ​ന്ന് സ്പി​ൽ​വെ ഷ​ട്ട​റു​ക​ൾ രാ​വ​ലെ എ​ട്ടോ​ടെ തു​റ​ക്കും. ഇ​ന്ന​ലെ വൈ​കു​ന്നേ​രം മ​ല​യോ​ര​മേ​ഖ​ല​യി​ൽ പെ​യ്ത ശ​ക്ത​മാ​യ മ​ഴ​യാ​ണ് അ​ണ​ക്കെ​ട്ടി​ലെ ജ​ല​നി​ര​പ്പ് ഉ​യ​ർ​ത്തി​യ​ത്.ഷട്ടർ തുറന്ന് അധിക ജലം പുറത്തേക്ക് ഒഴുക്കുന്നതിനാൽ പെരിയാർ നദിയുടെ ഇരുകരകളിലും താമസിക്കുന്നവർ അതീവ ജാ​ഗ്രത പുലർത്തണണെന്ന നിർദേശം നൽകിയിട്ടുണ്ട്. 

ജലനിരപ്പ് ഉയർന്നതിനാൽ ഇടുക്കിയും തുറക്കാൻ തീരുമാനമായി . ഇടുക്കി ഡാമിന്റെ വൃഷ്ടി പ്രാദേശത്ത് ശക്തമായ മഴ തുടരുകയാണ്. ഈ സാഹചര്യത്തിൽ ഡാമിലെ ജലനിരപ്പ് , അപ്പർ റൂൾ ലെവലായ 2400.03 അടിക്ക് മുകളിലെത്തുന്നതിന് സാധ്യതയുള്ളതിനാൽ അധിക ജലം ക്രമീകരിക്കുന്നതിനായി ആണ് തുറക്കുന്നത്. പത്ത് മണിയോടെ ചെറുതോണി ഡാമിന്റെ ഷട്ടർ തുറന്ന്  ജലം പുറത്തേക്ക് ഒഴുക്കി വിടും.   ഡാമിന്റെ ഒരു ഷട്ടർ 40 സെന്റിമീറ്റർ ഉയർത്തി സെക്കന്റിൽ 40000 ലീറ്റർ വെള്ളം പുറത്തേക്ക് ഒഴുക്കിവിടും.