തിരുവനന്തപുരം : കെ പി സി സി അധ്യക്ഷ സ്ഥാനം ഒഴിയാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മുല്ലപ്പള്ളി രാമചന്ദ്രൻ. ഹൈകമാൻഡിനോടാണ് അപേക്ഷ നൽകിയത്. പുതിയ അധ്യക്ഷനെ ഉടൻ തീരുമാനിക്കണമെന്നും തീരുമാനം വൈകരുതെന്നും അദ്ദേഹം പറഞ്ഞു. ഗ്രൂപ്പ് ഇടപെടലുകൾ കെ പി സി സിയുടെ മുന്നോട്ടുള്ള പോക്കിന് തടസ്സമായി.
തിരഞ്ഞെടുപ്പിൽ മത്സരിക്കാത്തത് കാലുവാരൽ ഭയന്ന് ആണെന്നും അദ്ദേഹം കേന്ദ്ര നേതൃത്വത്തോട് പറഞ്ഞു. കേന്ദ്ര നേതൃത്വം പറഞ്ഞിട്ടും മത്സരിക്കാത്തതിന് മറ്റ് കാരണങ്ങൾ ഇല്ല. അതേ സമയം തിരഞ്ഞെടുപ്പ് പരാജയം പഠിക്കാൻ ഹൈകമാൻഡ് നിയോഗിച്ച അശോക് ചവാൻ സമിതിയോട് മുല്ലപ്പള്ളി സഹകരിക്കുന്നില്ലെന്നും റിപ്പോർട്ട്.
Comments