ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍റെ കൊലപാതകം; പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്‍ അറസ്റ്റില്‍

സഞ്ജിത്തിന്റെ കൊല
 

പാലക്കാട്: പാലക്കാട്ടെ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സഞ്ജിത്തിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്‍ അറസ്റ്റില്‍. ഇയാള്‍ നേരിട്ട് കൊലപാതകത്തില്‍ പങ്കെടുത്ത ആളാണെന്നാണ് പോലീസ് പറയുന്നത്. 

അതേസമയം, പ്രതിയുടെ കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താനാവില്ലെന്ന് പാലക്കാട് എസ്പി പ്രതികരിച്ചു. 

കഴിഞ്ഞ തിങ്കളാഴ്ചയാണ് സഞ്ജിത്തിനെ വെട്ടിക്കൊലപ്പെടുത്തിയത്. ഭാര്യയ്‌ക്കൊപ്പം ബൈക്കില്‍ സഞ്ചരിക്കവേ കാറിടിച്ച് വീഴ്ത്തിയ ശേഷം കൊലപ്പെടുത്തിയത്. പ്രതികള്‍ ഉപേക്ഷിച്ചതെന്ന് കരുതുന്ന വടിവാളുകള്‍ കണ്ടെടുത്തിരുന്നു.

പ്രതികളെ പിടികൂടാന്‍ പോലീസ് വൈകുന്നതില്‍ പ്രതിഷേധവുമായി ബി.ജെ.പി രംഗത്തെത്തിയിരുന്നു. അന്വേഷണം എന്‍.ഐ.എയ്ക്ക് കൈമാറണമെന്നും ബി.ജെ.പി ആവശ്യപ്പെട്ടിരുന്നു.