തേവര സ്വദേശിയുടെ കൊലപാതകം; അഞ്ചംഗ സംഘത്തിനായി തിരച്ചില്‍ ഊർജിതം; ഗോവ പൊലീസിന്‍റെയും സഹായം തേടും

google news
45

കൊച്ചി:  കൊച്ചിയിൽ നിന്ന് രണ്ട് വർഷം മുൻപ് കാണാതായ യുവാവിനെ ഗോവയിൽ കൊന്ന് കുഴിച്ചുമൂടിയ കേസിൽ കൂടുതൽ പ്രതികൾക്കായി തിരച്ചിൽ ഊർജിതം.

CHUNGATHE

തേവര സ്വദേശി ജെഫ് ജോൺ ലൂയിസിനെ കൊലപ്പെടുത്തിയത് അഞ്ചംഗ ക്രിമിനൽ സംഘമെന്നാണ് കണ്ടെത്തൽ. പിടിയിലായ കോട്ടയം വെള്ളൂർ അനില്‍ ചാക്കോ, ബന്ധു സ്റ്റെഫിന്‍, വയനാട് സ്വദേശി വിഷ്ണു എന്നിവർ നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളാണ്.

read more : നിപാ: കേന്ദ്ര മൃഗസംരക്ഷണ വകുപ്പിന്റെ വിദഗ്‌ധ സംഘം 18ന്‌ കോഴിക്കോടെത്തും

കൊലപ്പെടുത്തിയ സംഘത്തിലെ മറ്റ് രണ്ട് പ്രതികളെ കുറിച്ച് സൂചനകൾ പൊലീസിനെ ലഭിച്ചു. ഇവരെ ഉൾപ്പടെ കണ്ടെത്താൻ പിടിയിലായ മൂന്ന് പ്രതികളുമായി കൊച്ചി സൗത്ത് പൊലീസ് ഇന്ന് ഗോവയിലേക്ക് തിരിക്കും.

ഗോവയിൽ മൃതദേഹം കുഴിച്ച മൂടിയ സ്ഥലം സംബന്ധിച്ച് പ്രതികൾ വിവരം നൽകിയിട്ടുണ്ട്. ഇവിടെ പരിശോധന നടത്തി മൃതദേഹാവാശിഷ്ടങ്ങൾ ഉൾപ്പടെ കണ്ടെത്തേണ്ടതുണ്ട്. ഇതിനായി ഗോവ പൊലീസിന്റെ സഹായവും തേടും.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം

അന്വേഷണം വാർത്തകൾ അറിയാൻ  Threads- ൽ Join ചെയ്യാം

Tags