സംസ്ഥാനത്തെ മ്യൂസിയങ്ങള്‍ നാളെ തുറക്കും

sd

തി​രു​വ​ന​ന്ത​പു​രം: സംസ്ഥാനത്തെ മ്യൂസിയങ്ങള്‍ നാളെ മുതല്‍ തുറക്കും. മ്യൂസിയം-മൃഗശാല വകുപ്പിന്റെ തിരുവനന്തപുരം, തൃശൂര്‍, കോഴിക്കോട് ജില്ലകളിലെ അടച്ചിട്ടിരിക്കുന്ന മ്യൂസിയങ്ങള്‍ നാളെ മുതല്‍ തുറന്ന് നല്‍കാന്‍ തീരുമാനിച്ചു.

കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് മ്യൂസിയങ്ങള്‍ നാളെ മുതല്‍ പൊതുജനങ്ങള്‍ക്ക് തുറന്നു നല്‍കുമെന്ന് മ്യൂസിയം – മൃഗശാല ഡയറക്ടര്‍ അറിയിച്ചു. രണ്ടാഴ്ചയ്ക്ക് ശേഷമായിരിക്കും മൃഗശാലകള്‍ തുറന്നു പ്രവര്‍ത്തിക്കുക.