ഹ​രി​തയ്ക്ക് പു​തി​യ ക​മ്മി​റ്റി പ്ര​ഖ്യാ​പി​ച്ച് മു​സ്‌​ലിം ലീ​ഗ്

പി.​എ​ച്ച്. ആ​യി​ശ ബാ​നു​
 

കോഴിക്കോട്: എം.എസ്.എഫിന്റെ വനിതാവിഭാഗം 'ഹരിത'യ്ക്ക് പുതിയ സംസ്ഥാന കമ്മിറ്റി. മുസ്ലിംലീഗ് സംസ്ഥാന നേതൃത്വമാണ് പുതിയ സംസ്ഥാന കമ്മിറ്റിയെ തീരുമാനിച്ചത്. 

പി.​എ​ച്ച്. ആ​യി​ശ ബാ​നു​വാണ് പുതിയ പ്രസിഡന്‍റ്. വ​നി​താ​ക​മ്മീ​ഷ​നി​ൽ പ​രാ​തി ന​ൽ​കി​യ പ​ത്തു​പേ​രേ​യും ഒ​ഴി​വാ​ക്കി​യി​ട്ടു​ണ്ട്. വ​നി​താ ക​മ്മി​ഷ​ന് ന​ൽ​കി​യ പ​രാ​തി​യി​ൽ ഒ​പ്പി​ടാ​ത്ത ഏ​ക അം​ഗ​മാ​ണ് ഹ​രി​ത​യു​ടെ ട്ര​ഷ​റ​ർ ആ​യി​രു​ന്ന ആ​യി​ശ ബാ​നു.

സ്ത്രീ​വി​രു​ദ്ധ പ​രാ​മ​ർ​ശം ന​ട​ത്തി​യെ​ന്നാ​രോ​പി​ച്ച് എം​എ​സ്എ​ഫ് സം​സ്ഥാ​ന നേ​താ​ക്ക​ൾ​ക്കെ​തി​രേ സം​സ്ഥാ​ന വ​നി​താ​ക​മ്മീ​ഷ​നു പ​രാ​തി ന​ൽ​കി​യ​തി​ന്‍റെ പേ​രി​ലാ​യി​രു​ന്നു ഹ​രി​ത സം​സ്ഥാ​ന ക​മ്മി​റ്റി മു​സ്‌​ലിം​ലീ​ഗ് പി​രി​ച്ചു വി​ട്ട​ത്. പ​രാ​തി വി​ൻ​വ​ലി​ക്കാ​നു​ള്ള മു​സ്‌​ലിം​ലീ​ഗി​ന്‍റെ നി​ർ​ദേ​ശം ഹ​രി​ത ത​ള്ളു​ക​യാ​യി​രു​ന്നു. പ​രാ​തി​യു​മാ​യി മു​ന്നോ​ട്ടു​പോ​യ​തോ​ടെ എം​എ​സ്എ​ഫ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് പി.​കെ.​ന​വാ​സി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്യു​ക​യും ചെ​യ്തു.

ഇ​തോ​ടെ എം​എ​സ്എ​ഫി​ന്‍റെ വ​നി​താ​വി​ഭാ​ഗ​മാ​യ ഹ​രി​ത​യു​ടേ​ത് ഗു​രു​ത​ര​മാ​യ അ​ച്ച​ട​ക്ക ലം​ഘ​ന​മാ​ണെ​ന്ന് വി​ല​യി​രു​ത്തി​യാ​യി​രു​ന്നു ക​ഴി​ഞ്ഞ ദി​വ​സം ചേ​ർ​ന്ന മു​സ്‌​ലിം ലീ​ഗ് നി​ർ​വാ​ഹ​ക​സ​മി​തി​യോ​ഗം ഹ​രി​ത​യു​ടെ സം​സ്ഥാ​ന ക​മ്മി​റ്റി പി​രി​ച്ചു​വി​ട്ട​ത്.


ഭാരവാഹിപ്പട്ടിക 

പ്രസിഡന്റ് - ആയിശ ബാനു പി.എച്ച് (മലപ്പുറം).

വൈസ് പ്രസിഡന്റുമാര്‍ -നജ്വ ഹനീന (മലപ്പുറം), ഷാഹിദ റാശിദ് (കാസര്‍കോട്), അയ്ഷ മറിയം (പാലക്കാട്).

ജനറല്‍ സെക്രട്ടറി-റുമൈസ റഫീഖ് (കണ്ണൂര്‍).

സെക്രട്ടറിമാര്‍- അഫ്ഷില (കോഴിക്കോട്), ഫായിസ. എസ് (തിരുവനന്തപുരം),അഖീല ഫര്‍സാന (എറണാകുളം). 

ട്രഷറര്‍- നയന സുരേഷ് (മലപ്പുറം)