മുഖ്യമന്ത്രിക്കൊപ്പം പ്രഭാത യോഗത്തില്‍ മുസ്ലിം ലീഗ് നേതാവ് എന്‍ എ അബൂബക്കര്‍; വ്യാപക വിമര്‍ശനം

കാസര്‍കോട്: മുസ്ലിം ലീഗ് നേതാവ് എന്‍ എ അബൂബക്കര്‍ നവകേരള സദസിന്റെ പ്രഭാത യോഗത്തില്‍ പങ്കെടുത്തു.ലീഗ് സംസ്ഥാന കൗണ്‍സില്‍ അംഗമാണ് അദ്ദേഹം .നായന്മാര്‍മൂല ലീഗ് യൂണിറ്റ് പ്രസിഡന്റാണ്.കാസര്‍ഗോട്ടെ വ്യവസായ പ്രമുഖനാണ്.മന്ത്രിമാര്‍ ഒന്നിച്ചു എത്തിയത് ജില്ലക്ക് ഗുണം ചെയ്യുമെന്ന് അബൂബക്കര്‍ ഹാജി യോഗത്തില്‍ പറഞ്ഞു.
നവകേരള സദസ്സിന് അദ്ദേഹം ആശംസകള്‍ നേര്‍ന്നു.കാസര്‍കോട് മേല്‍പ്പാലം നിര്‍മാണം ഉടന്‍ പൂര്‍ത്തിയാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ലീഗ് പ്രതിനിധിയായല്ല, നാടിന്റെ പ്രശ്‌നങ്ങള്‍ അവതരിപ്പിക്കാനാണ് നവകരേള സദസ്സിലെ പൗര പ്രമുഖരുമായുള്ള പ്രഭാതയോഗത്തില്‍ പങ്കെടുത്തതെന്ന് അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിക്കൊപ്പം ഇരിക്കാനായിതില്‍ സന്തോഷമുണ്ട്.മറ്റ് വിവാദങ്ങളോട് പ്രതികരിക്കാനില്ലെന്നും അദ്ദേഹം പരഞ്ഞു.
നവകേരള സദസിനെ രൂക്ഷമായി വിമര്‍ശിച്ച് ലീഗ് മുഖപ്രസംഗം. പ്രജാപതിയും ബാല മനസും എന്ന തലക്കെട്ടോടെയാണ് മുഖപ്രസംഗം. പാവങ്ങളോട് തരിമ്പു പോലും സഹാനുഭൂതി കാണിക്കാതെ ഇമ്മാതിരി അശ്ശീലം കാണിക്കുന്നവരെ ഇടതുപക്ഷം എന്ന് വിളിക്കേണ്ടി വരുന്നത് കെട്ട കാലത്തെ രാഷ്ട്രീയത്തിന്റെ പരിഛേദംമാണ്.
ഉമ്മന്‍ ചാണ്ടിയുടെ ജനസമ്പര്‍ക്ക യാത്രയെ വിമര്‍ശിച്ചവര്‍ ഇപ്പോള്‍ കക്കൂസ് അടങ്ങുന്ന ലക്ഷ്വറി വാഹനത്തില്‍ കറങ്ങാന്‍ ഇറങ്ങുമ്പോള്‍ രാജാവ് നഗ്‌നനാണെന്ന് പറയന്‍ കെല്‍പുള്ള കുട്ടികള്‍ ഇല്ല എന്നതാണ് കേരളത്തിന്റെ പ്രശ്‌നമെന്നും മുഖപ്രസംഗം വിമര്‍ശിക്കുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു