കമ്യൂണിസത്തിനെതിരായ സമസ്തയുടെ പ്രമേയം തന്‍റെ അറിവോടെയല്ല; പ്രമേയം തള്ളി ജിഫ്രി മുത്തുക്കോയ തങ്ങൾ

jifri thangal
 

മലപ്പുറം: കമ്മ്യൂണിസത്തെ തള്ളിക്കൊണ്ട് സമസ്ത പാസാക്കിയ പ്രമേയം തന്‍റെ അറിവോട് കൂടിയല്ലെന്ന് സമസ്ത അധ്യക്ഷൻ ജിഫ്രിമുത്തുക്കോയ തങ്ങൾ വ്യക്തമാക്കി. കമ്മ്യൂണിസവുമായി സഹകരിക്കുന്നതില്‍ മുസ്ലിം സമൂഹം ജാഗ്രത പുലര്‍ത്തണം എന്നുള്ള  പ്രമേയം അവതരിപ്പിച്ചത് തന്‍റെ അറിവോ സമ്മതമോ ഇല്ലാതെയെന്നാണ് ജിഫ്രി മുത്തുക്കോയ തങ്ങൾ പറഞ്ഞു. 

ഇസ്ലാമിന്റെ അടിസ്ഥാന ആശയങ്ങളെ നിഷേധിക്കുകയും നിസാരവൽക്കരിക്കുകയും ചെയ്യുന്ന കമ്യൂണിസം അടക്കമുള്ള ചിന്തകളേയും പ്രസ്ഥാനങ്ങളെയും കരുതിയിരിക്കണമെന്നായിരുന്നു സമസ്ത പ്രമേയം. ഇത് തന്റെ അറിവോ സമ്മതമോ ഇല്ലാതെയെന്ന് ജിഫ്രി മുത്തുക്കോയ തങ്ങൾ ആരോപിച്ചു.പ്രമേയത്തോടൊപ്പം തന്റെ ഫേട്ടോ ചേർത്ത് പ്രചരിപ്പിക്കുന്നത് തെറ്റിദ്ധാരണാജനകമെന്നും തങ്ങൾ കൂട്ടിച്ചേർത്തു.

സമസ്ത മലപ്പുറം ജില്ലാ സുവർണ ജൂബിലി സമ്മേളനത്തിലാണ് സമ്മേളനത്തിൻ്റെ കൺവീനർ സലിം എടക്കര കമ്മ്യൂണിസത്തിനെതിരെ  പ്രമേയം  അവതരിപ്പിച്ചത്. ഭരിക്കുന്ന സർക്കാറുമായി സഹകരിച്ച് പോകുകയെന്നാണ് നയമെന്ന് ജിഫ്രി മുത്തുക്കോയ തങ്ങൾ വ്യക്തമാക്കിയ അതേ സമ്മേളനത്തിലാണ് പ്രമേയം പാസാക്കിയത്.