കോഴിക്കോട്: മുട്ടില്‍ മരംമുറി കേസില്‍ എന്‍ഫോഴ്സ്മെന്റ് വിശദാംശങ്ങള്‍ തേടി. വനം വകുപ്പിനോടാണ് കോഴിക്കോട് സബ് സോണല്‍ ഉദ്യോഗസ്ഥര്‍ വിവരങ്ങള്‍ തേടിയത്. എഫ്ഐആര്‍ , മഹസര്‍ പരാതി എന്നിവയുടെ പകര്‍പ്പും വിശദാംശങ്ങളുമാണ് ആവശ്യപ്പെട്ടത്.
കള്ളപ്പണ നിരോധനനിയമപ്രകാരം കേസ് എടുക്കാനുള്ള സാധ്യത പരിശോധിക്കും. വയനാട്ടിലെ വിവാദ മരവ്യവസായ ഏജന്‍സിയുടെ ഓഡിറ്റ് വിവരങ്ങളും ഇഡി പരിശോധിക്കും. ഈ മാസം മൂന്നിനാണ് വനംവകുപ്പിനോടു വിശദാംശങ്ങള്‍ തേടിയത്. പ്രാഥമിക വിവരങ്ങള്‍ ഇതിനകം ശേഖരിച്ചിട്ടുണ്ട്. ആരോപണവിധേയരായ വനം -റവന്യു ഉദ്യോഗസ്ഥരുടെ മുന്‍കാല സാമ്ബത്തിക ഇടപാടുകളും അന്വേഷിക്കും. റവന്യു ഉദ്യോഗസ്ഥരുടെ പരാതിയില്‍ പോലീസും വനംവകുപ്പ് സ്വന്തം നിലയിലും മരംമുറിക്കടത്ത് അന്വേഷിക്കുന്നുണ്ട്.
അതേസമയം, കേസില്‍ കേന്ദ്ര വനം പരിസ്ഥിതി മന്ത്രി പ്രകാശ് ജാവഡേക്കര്‍ കേസില്‍ റിപ്പോര്‍ട്ട് തേടി. വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ ഇടപെടല്‍ ആവശ്യപ്പെട്ട് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരന് ജാവഡേക്കറിന് കത്ത് നല്‍കിയിരുന്നു.
കോടികളുടെ അനധികൃത മരംമുറിക്കു പിന്നില്‍ ഉന്നതല ഗൂഢാലോചനയുണ്ടെന്ന് വി.മുരളീധരന് കത്തില്‍ ചൂണ്ടിക്കാട്ടി. പ്രതികളെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ നീക്കം നടക്കുന്നതായി സംശയിക്കുന്നു. കേന്ദ്രവനംപരിസ്ഥിതി മന്ത്രാലയത്തിന്റെ കീഴില്‍ നടക്കുന്ന അന്വേഷണത്തിനേ വസ്തുതകള്‍ പുറത്തുകൊണ്ടുവരാനാകൂ എന്ന് കത്തില്‍ പറയുന്നു.
Comments